കണ്ണൂര്‍ സര്‍വകലാശാലയില്‍ ഹെല്‍ത്ത് സയന്‍സ് കോഴ്‌സുകള്‍ നിര്‍ത്തലാക്കുന്നു
കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാലയിലെ സ്‌കൂള്‍ ഓഫ് ഹെല്‍ത്ത് സയന്‍സിലെ കോഴ്‌സുകള്‍ നിര്‍ത്തലാക്കാന്‍ നീക്കം. ഇതിനെതിരെ സ്വന്തം പാര്‍ട്ടിക്കാരനായ വൈസ് ചാന്‍സലര്‍ക്കെതിരേ പ്രതിഷേധവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. കേരളത്തിലെ സര്‍വകലാശാല പഠന വകുപ്പുകളില്‍ ആകെയുള്ള ആരോഗ്യ ശാസ്ത്ര ഗവേഷണ കേന്ദ്രമായ കണ്ണൂര്‍ യൂനിവേഴ്‌സിറ്റിയിലെ സ്‌കൂള്‍ ഓഫ് ഹെല്‍ത്ത് സയന്‍സിലെ കോഴ്‌സുകളാണ് നിര്‍ത്തലാക്കുന്നത്.
2005ല്‍ തുടങ്ങിയ സ്‌കൂള്‍ ഓഫ് ഹെല്‍ത്ത് സയന്‍സില്‍ നിന്നു പതിനാറോളം മെഡിക്കല്‍ ബയോകെമിസ്ട്രി, മെഡിക്കല്‍ മൈക്രോബയോളജി ബാച്ചുകള്‍ പുറത്തിറങ്ങിയിട്ടുണ്ട്.ജോലി സാധ്യതയുള്ള പ്രൊഫഷണല്‍ കോഴ്‌സ് എന്ന നിലയിലാണ് സര്‍വകലാശാല ഈ കോഴ്‌സുകള്‍ നടത്തിവരുന്നത്. യൂനിവേഴ്‌സിറ്റി നടത്തുന്ന കോഴ്‌സുകളില്‍ ഏറ്റവും ജോലി സാധ്യതയുള്ള കോഴ്‌സുകള്‍ തന്നെയാണ് അധികൃതര്‍ നിര്‍ത്താന്‍ ശ്രമിക്കുന്നത്. മലബാര്‍ മേഖലയിലെ വിദ്യാര്‍ഥികള്‍ക്ക് ആരോഗ്യ ശാസ്ത്ര വിഷയങ്ങള്‍ പഠിക്കാനുള്ള അവസരം ഇതോടെ ഇല്ലാതാവുകയും സമാന കോഴ്‌സുകള്‍ ഉയര്‍ന്ന ഫീസ് നല്‍കി ഇതരസംസ്ഥാനങ്ങളില്‍ പോയി പഠിക്കേണ്ട സാഹചര്യം സൃഷ്ടിക്കപ്പെടും. കേരളത്തിലെ സര്‍വകലാപഠന വകുപ്പുകളിലെ ഏക ആരോഗ്യ ശാസ്ത്ര ഗവേഷണ വിഭാഗമായ സ്‌കൂള്‍ ഓഫ് ഹെല്‍ത്ത് സയന്‍സ് നിര്‍ത്തലാക്കിയാല്‍ ഈ മേഖലയില്‍ നടന്ന് കൊണ്ടിരിക്കുന്നതും വളര്‍ന്ന് വരുന്നതുമായ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്കും ഗവേഷണ വിദ്യാര്‍ഥികള്‍ക്കും തിരിച്ചടിയാകും. വിദ്യാര്‍ഥികള്‍ക്ക് ഏറെ പ്രയോജനകരവും കൂടുതല്‍ ജോലി സാധ്യതയുള്ളതുമായ പഠന വിഭാഗം നിര്‍ത്തലാക്കാനുള്ള ശ്രമത്തില്‍ നിന്ന് അധികൃതര്‍ പിന്‍മാറണമെന്ന് കണ്ണൂര്‍ ഡി.സി.സി അധ്യക്ഷന്‍ സതീശന്‍ പാച്ചേനി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."