HOME
DETAILS
MAL
അരയി സ്കൂളിന്റെ രണ്ടു പ്രബന്ധങ്ങള്‍ ദേശീയ വിദ്യാഭ്യാസ സെമിനാറിലേക്ക്
backup
March 25 2017 | 19:03 PM
കാഞ്ഞങ്ങാട്: അരയി ഗവ.യു.പിസ്കൂളിന്റെ രണ്ട് പ്രബന്ധങ്ങള്‍ ദേശീയ വിദ്യാഭ്യാസ സെമിനാറിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. കൂട്ടായ്മയിലൂടെ വിജയം കണ്ട രണ്ടു പദ്ധതികളാണ് ഇന്നു മുതല്‍ തിരുവനന്തപുരം കൈമനത്തു നടക്കുന്ന ദേശീയ വിദ്യാഭ്യാസ സെമിനാറില്‍ ചര്‍ച്ച ചെയ്യുന്നത്.
1200 സാധ്യായ മണിക്കൂറുകള്‍, അറിവുത്സവ കേന്ദ്രങ്ങള്‍ എന്നീ പദ്ധതികള്‍ക്കാണ് ദേശീയ തല അംഗീകാരം. അക്കാദമിക നിലവാരം ഉയര്‍ത്താന്‍ സ്കൂളിന്റെ ചുറ്റുമുള്ള ആറ് കേന്ദ്രങ്ങളില്‍ ആരംഭിച്ച അറിവുത്സവമാണ് മറ്റൊരു പ്രബന്ധ വിഷയം. ജില്ലയില്‍ നിന്ന് അരയി ഗവ.യു.പി സ്കൂളില്‍ നിന്നു മാത്രമാണ് രണ്ടു പ്രബന്ധങ്ങള്‍ തിരഞ്ഞെടുക്കപ്പെട്ടത്. പ്രധാനധ്യാപകന് കൊടക്കാട് നാരായണന്, അധ്യാപിക ശോഭന കൊഴുമ്മല്‍ എന്നിവരാണ് പ്രബന്ധം അവതരിപ്പിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."