HOME
DETAILS
MAL
ഇരട്ട സഹോദരിമാര്‍ക്ക് മികച്ച വിജയം
backup
June 30 2016 | 04:06 AM
കുന്ദമംഗലം: സമസ്ത പൊതുപരീക്ഷയില്‍ കാരന്തൂര്‍ റെയ്ഞ്ചില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടി പെരിങ്ങൊളം ഹിദായത്തുസ്വിബ്‌യാന്‍ ഹയര്‍സെക്കന്‍ഡറി മദ്‌റസയിലെ ഇരട്ട സഹോദരിമാര്‍.
പെരിങ്ങൊളം പാലക്കോട്ട് അസൈനാര്‍ മാസ്റ്ററുടെയും സുഹറാബിയുടെയും മക്കളായ ആമിനത്ത് ഷഹാനയും അലീമത്ത് ഷഹ്‌നയുമാണ് ഈ നേട്ടം കൈവരിച്ചത്.
പഠന രംഗത്തിനു പുറമെ വിവിധ മത്സരങ്ങളിലും ഇരുവരും മികവു തെളിയിച്ചിട്ടുണ്ട്. മദ്‌റസാ അഞ്ച്, ഏഴ്, പത്ത് പൊതുപരീക്ഷകളിലും എസ്.എസ്.എല്‍.സി പരീക്ഷയിലും ഷഹാനയും ഷഹ്‌നയും മികച്ച വിജയം നേടിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."