ബാലങ്കുളത്തെ മതില്പ്രശ്നം; വഴി വിട്ടുനല്‍കാന്‍ തീരുമാനം
കരുളായി: ബാലങ്കുളക്കാരുടെ വഴിയടച്ച് വനാതിര്‍ത്തിയില്‍ നിര്‍മിച്ച കരിങ്കല്‍ ഭിത്തി പൊളിച്ച് വഴി വിട്ട് നല്കാന് തീരുമാനമായി. ഇന്നലെ സി.പി.ഐ പ്രതിനിധികളും വനംവകുപ്പ് അധികൃതരും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് പ്രദേശവാസികള്‍ക്ക് വഴി വിട്ട് നല്കാന് തീരുമാനമായത്. സംഭവവുമായി ബന്ധപ്പെട്ട് ഇന്നലെ രാവിലെ സി.പി.ഐ നിലമ്പൂര്‍ മണ്ഡലം ഭാരവാഹികള്‍ പടുക്ക ഡെപ്യൂട്ടി റേഞ്ചര്‍ കെ.ബിജുവിനെ ഉപരോധിച്ചിരുന്നു.
ഉച്ചക്ക് 12വരെ ഉപരോധം തുടര്‍ന്നു. തുടര്‍ന്ന് പ്രവര്‍ത്തകരെ നിലമ്പൂര്‍ സൗത്ത് ഡി.എഫ്.ഒ ചര്‍ച്ച വിളിച്ചതിനെ തുടര്‍ന്ന് ഉപരോധം അവസാനിപ്പിക്കുകയായിരുന്നു. മൂന്നോടെ ഡി.എഫ്.ഒയും സി.പി.ഐ ജില്ലാ സെക്രട്ടറി പി.പി സുനീറിന്റെ നേതൃത്വത്തിലുള്ള പാര്‍ട്ടി പ്രവര്‍ത്തകരും ചര്‍ച്ച നടത്തുകയും വഴി പ്രശ്നം നടക്കുന്ന സ്ഥലത്ത് എത്തുകയും ചെയ്തു. തുടര്‍ന്ന് നാട്ടുകാരുടെ സാനിധ്യത്തില്‍ നടത്തിയ ചര്‍ച്ചയില്‍ പ്രദേശവാസികള്‍ക്ക് വനത്തിലേക്ക് പ്രവേശിക്കാനുള്ള വഴി വിട്ട് നല്കാന് വനപാലകരേട് ഡി.എഫ്.ഒ നിര്‍ദേശിക്കുകയായിരുന്നു.
കഴിഞ്ഞ മാസം സ്ഥലത്തെത്തിയ മന്ത്രി വഴി വിട്ടു നല്കാന് വനം വകുപ്പ് അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇന്ന് മതില് പൊളിച്ച് വഴി നിര്‍മിക്കും. സി.പി.ഐ ജില്ലാ സെക്രട്ടറിക്ക് പുറമെ ജില്ലാ എക്സിക്യുട്ടീവ് അംഗം പി.പ്രഭാകരന്, മണ്ഡലം സെക്രട്ടറി പാര്‍ത്ഥ സാരതി, കെ.മനോജ് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള പാര്‍ട്ടി പ്രവര്‍ത്തകരും സ്ഥലത്തെത്തിയിരുന്നു.
രാവിലെ നടന്ന ഉപരോധ സമരത്തിന് ആര്.പാര്‍ത്ഥസാരതി, കെ.മനോജ്, ടി.കെ ഗിരീഷ്കുമാര്‍, എം.ഉമ്മര്‍, സി.കെ മൊയ്തീന്, ടി,കെ വിജയന്, സക്കീര്‍ മു@മ്പ്ര, കെ.സലീം, പി.പി ടോമി, വി.മൂസാന്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."