ജസീല ജങ്ഷന്‍ പരിസരത്ത് മാലിന്യം തള്ളുന്നു
മഞ്ചേരി: ജസീല ജങ്ഷന്‍ പരിസരത്ത് മാലിന്യം നിറഞ്ഞ് ദുര്‍ഗന്ധം വമിക്കുന്നു. ജങ്ഷനു സമീപം ഒഴുകുന്ന ചെറിയതോട് നിലവില്‍ മാലിന്യം നിറഞ്ഞിരിക്കുകയാണ്. അഴുകിയ ഭക്ഷണങ്ങള്‍, കോഴി മാലിന്യങ്ങള്‍ മത്സ്യത്തിന്റെ അവശിഷ്ടങ്ങള്‍ എന്നിവയാണ് നിറഞ്ഞിരിക്കുന്നത്.
മഞ്ചേരി നഗരസഭയില്‍ തെരുവുനായകളെ പിടികൂടി വന്ധീകരിക്കുന്ന നടപടികള്‍ നടന്നുവരുന്നുണ്ടങ്കിലും വിവിധ സ്ഥലങ്ങളില്‍ നിന്നും തെരുവുനായകള്‍ക്കു കടന്നുവരാനുള്ള അവസരമൊരുക്കുകയാണ് ഇത്തരം മാലിന്യ കൂമ്പാരങ്ങള്‍ എന്ന ആക്ഷേപം ശക്തമായിട്ടുണ്ട്. കൂടാതെ മാലിന്യങ്ങള്‍ കുമിഞ്ഞുകൂടുന്നത് മാരകമായ രോഗങ്ങള്‍ പകരുന്നതിനും ഇടയാക്കുമെന്ന ഭീഷണിയും നിലനില്‍ക്കുന്നുണ്ട്.മാലിന്യ നിര്‍മാര്‍ജനത്തിനും , റീസൈക്ലിങിനും മഞ്ചേരി നഗരസഭയില്‍ വിവിധ പ്രവര്‍ത്തനങ്ങള്‍ നടന്നിരുന്നുവെങ്കിലും അത്തരം പ്രവര്‍ത്തനങ്ങളെയെല്ലാം മറികടന്നാണ് മാലിന്യങ്ങള്‍ കുമിഞ്ഞുകൂടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."