HOME
DETAILS
MAL
പ്ലാസ്റ്റിക്ക് ക്യാരിബാഗുകളുടെ വില്പനക്കെതിരേ നടപടി
backup
March 25 2017 | 20:03 PM
പെരിന്തല്‍മണ്ണ: സര്‍ക്കാര്‍ നിരോധിത പ്ലാസ്റ്റിക്ക് ക്യാരിബാഗുകള്‍ വില്പന നടത്തുന്നവര്‍ക്കെതിരേ പെരിന്തല്‍മണ്ണ നഗരസഭ നടപടികള്‍ ആരംഭിച്ചു. വിവിധ സ്ഥാപനങ്ങളില്‍ നിന്നായി 10 കിലോയോളം നിരോധിത പ്ലാസ്റ്റിക്ക് ക്യാരിബാഗുകള്‍ പിടിച്ചെടുത്തു. നഗരസഭാ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിലാണ് വസ്തുക്കള്‍ പിടിച്ചെടുത്തത്. സ്ഥാപനങ്ങള്‍ക്കെതിരേ പിഴ ഉള്‍പ്പടെയുള്ള നിയമാനുസൃത നടപടികള്‍ സ്വീകരിക്കുമെന്നും ഇത്തരം പരിശോധനകള്‍ തുടരുമെന്നും നഗരസഭാ സെക്രട്ടറി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."