കൈവരിയില്ല; അപകടം മാടിവിളിച്ച് കരയാത്തംപൊയില്‍ പാലം
കുറ്റ്യാടി: കൈവരി തകര്‍ന്നതിനാല്‍ കരയാത്തംപൊയില്‍ പാലം അപകടം മാടിവിളിക്കുന്നു. കായക്കൊടി പഞ്ചായത്ത് 16ാം വാര്‍ഡില്‍ സ്ഥിതിചെയ്യുന്ന പാലത്തിന്റെ നേരത്തെയുണ്ടായിരുന്ന ഇരുമ്പിന്റെ കൈവരി വാഹനമിടിച്ചു തകര്‍ന്നതോടെയാണ് പാലം അപകടാവസ്ഥയിലായിരിക്കുന്നത്.
കായക്കൊടി എ.എം.യു.പി സ്‌കൂള്‍, കായക്കൊടി കെ.പി.ഇ.എസ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലേക്കുള്ള വിദ്യാര്‍ഥികള്‍ക്കും പ്രദേശവാസികള്‍ക്കും എളുപ്പത്തില്‍ ടൗണിലെത്താന്‍ പ്രധാന ആശ്രയമാണ് ഈ പാലം. 25 വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടപ്പാതക്ക് മാത്രം ഫണ്ടനുവദിച്ച് നിര്‍മിക്കാനിരുന്ന പാലം നാട്ടുകാരുടെ ആവശ്യപ്രകാരമാണ് ചെറിയ ടാക്‌സി വാഹനങ്ങള്‍ കടന്നുപോകാനുള്ളത്ര വീതിയില്‍ നിര്‍മിച്ചത്. പാലത്തിലൂടെ വലിയ വാഹനങ്ങള്‍ക്ക് അനുവാദമില്ലെങ്കിലും അടുത്തിടെ ടിപ്പര്‍ അടക്കമുള്ള വാഹനങ്ങള്‍ നിരന്തരം പോയതാണ് കൈവരി തകരാന്‍ ഇടയാക്കിയതെന്ന് നാട്ടുകാര്‍ പറയുന്നു. മഴക്കാലമായാല്‍ തോട്ടില്‍ വെള്ളമേറി പാലം കവിഞ്ഞൊഴുകും. ഈ സമയം കൈവരി ഇല്ലാത്തതിനാല്‍ വിദ്യര്‍ഥികളടക്കമുള്ളവര്‍ക്ക് വലിയ ദുരിതമാണ് സൃഷ്ടിക്കുന്നത്.
പാലത്തിന് ബലക്ഷയവും സംഭവിച്ചിട്ടുണ്ട്. കൈവരിയുടെ അഭാവവും വീതിക്കുറവും മൂലം നിരന്തരം വാഹനങ്ങള്‍ അപകടത്തില്‍ പെടുന്നത് ഇവിടെ നിത്യസംഭവമാണ്. രാത്രികാലങ്ങളിലാണ് ഏറെ അപകടവും സംഭവിക്കുന്നത്. അതേസമയം, പാലത്തിന്റെ അപകടാവസ്ഥ സംബന്ധിച്ച് നിരവധി തവണ പഞ്ചായത്ത് അധികൃതര്‍ അടക്കമുള്ളവരുടെ ശ്രദ്ധയില്‍പെടുത്തിയതായും ഇതുവരെ നടപടി സ്വീകരിച്ചില്ലെന്നും നാട്ടുകാര്‍ പരാതി പറയുന്നു. ഒരപകടം കാത്തുനില്‍ക്കാതെ ബലമുള്ള കൈവരിയോടെ പാലം അടിയന്തിരമായി പുതുക്കിപ്പണിയണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."