നഗരത്തില്‍ പാതയോരത്ത് രക്തത്തുള്ളികള്‍ കണ്ടെത്തി
കോഴിക്കോട്: അരയിടത്തുപാലത്തിനടുത്തു ദുരൂഹസാഹചര്യത്തില്‍ നിര്‍ത്തിയിട്ട കാറിലും കാറിനടുത്തായി റോഡരികിലും രക്തം കണ്ടെത്തി. രക്തം കണ്ട വഴിയാത്രക്കാര്‍ വിവരമറിയിച്ചതനുസരിച്ചു സ്ഥലത്തെത്തിയ കസബ പൊലിസ് രക്തത്തുള്ളികള്‍ ശേഖരിച്ച് കോഴിക്കോട് റീജ്യനല്‍ ലാബിലേക്കു പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
നഗരത്തിലെ ആശുപത്രികളില്‍ പൊലിസ് പരിശോധന നടത്തി. കാര്‍ നഗരത്തിലെ ഒരു ഫാര്‍മസി ഉടമയുടേതാണെന്നും റോഡരികില്‍ രക്തം കണ്ടതുമായി ബന്ധപ്പെട്ടു വാഹനത്തിനു യാതൊരു ബന്ധവുമില്ലെന്നും പൊലിസ് പറഞ്ഞു. സംഭവത്തില്‍ കസബ പൊലിസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
റോഡില്‍ പരന്നതു മനുഷ്യരക്തമാണെന്നു സ്ഥിരീകരിച്ച പൊലിസ് പ്രദേശത്തു നിന്നു മനുഷ്യമാംസത്തിന്റെ ചെറിയൊരു ഭാഗവും കണ്ടെടുത്തിട്ടുണ്ട്. പ്രദേശത്ത് എന്തെങ്കിലും വാഹനാപകടമോ സംഘര്‍ഷമോ നടന്നതായി പൊലിസിന് ഇതുവരെ വിവരം ലഭിച്ചിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."