HOME
DETAILS

നോമ്പിന്റെ ഫലങ്ങള്‍

  
backup
May 26, 2018 | 3:07 AM

%e0%b4%a8%e0%b5%8b%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%ab%e0%b4%b2%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e2%80%8d

വളരെ പ്രധാനപ്പെട്ടതും ഏറെ സവിശേഷതകളുള്ളതുമായ ഒരു ആരാധനാ കര്‍മമാണ് നോമ്പ്. നിഷ്‌കളങ്കവും ആത്മാര്‍ഥവുമായി മാത്രം ചെയ്യാന്‍ കഴിയുന്ന ഈ കര്‍മം വികാരങ്ങളെ ശമിപ്പിക്കുന്നു, പ്രാര്‍ഥനകള്‍ സ്വീകരിക്കപ്പെടാന്‍ കാരണമാകുന്നു. ഇത് പാപനാശിനിയാണ്, പരലോകത്ത് ശുപാര്‍ശകനാണ്, ഇരുലോകങ്ങളിലും സന്തോഷ ദായകിയാണ്, റയ്യാന്‍ എന്ന പ്രത്യേക കവാടത്തിലൂടെ സ്വര്‍ഗത്തില്‍ പ്രവേശിക്കാന്‍ വിശ്വാസിക്കുള്ള ഏക മാര്‍ഗമാണ്. 

വ്രതത്തിന് വിവിധ ഉദ്ദേശ്യങ്ങളും നേട്ടങ്ങളുമുണ്ട്. പശിയടക്കാന്‍ ഒന്നുമില്ലാതെ കഷ്ടപ്പെടുന്ന പട്ടിണിപ്പാവങ്ങളുടെ വിശപ്പിന്റെ വേദന അനുഭവിച്ചറിയുക എന്നതാണ് അതിലൊന്ന്. നോമ്പുകാരന്‍ വിശപ്പ് അനുഭവിക്കുന്നത് സ്വയം തീരുമാനിച്ചും ആരാധനയുടെ ഭാഗമായുമാണെങ്കില്‍ പാവപ്പെട്ടവര്‍ പട്ടിണി കിടക്കുന്നത് ദാരിദ്ര്യം കൊണ്ടും നിര്‍ബന്ധിതരായുമാണ്. അല്ലാഹുവിലേക്കടുക്കാനും അവന്റെ കല്‍പ്പനക്ക് വഴിപ്പെടാനും വേണ്ടി നോമ്പുകാരന്‍ വിശപ്പ് തിരഞ്ഞെടുക്കുന്നു, എന്നാല്‍ അന്നപാനീയങ്ങള്‍ ഇല്ലാത്തതിനാല്‍ ദരിദ്രന്‍ പട്ടിണി കിടക്കാന്‍ നിര്‍ബന്ധിക്കപ്പെടുന്നു. നോമ്പുകാരന്റെ വിശപ്പ് സമയബന്ധിതമാണെങ്കില്‍ ഇവര്‍ക്ക് വിശപ്പ് നിത്യം നിലനില്‍ക്കുന്ന ദുരിതമാണ്.
അതുകൊണ്ടാണ് റമദാനില്‍ പ്രത്യേക നിയമങ്ങളോടെ ഫിത്വ്ര്‍ സകാത്ത് നിര്‍ബന്ധമാക്കപ്പെട്ടത്. പെരുന്നാള്‍ ദിവസത്തെ ഭക്ഷണത്തിന് വകയുള്ള എല്ലാവരും ഈ ദാനം നല്‍കല്‍ നിര്‍ബന്ധമാണ്. പരമദരിദ്രന്‍ പോലും അന്നേ ദിവസത്തെ അന്നം കയ്യിലുണ്ടെങ്കില്‍ സകാത്ത് നല്‍കണമെന്നാണ് കല്‍പ്പന. ഇവിടെ ഒരേ സമയം അവന് നല്‍കാനും സ്വീകരിക്കാനും കഴിയുന്നു. വര്‍ഷത്തില്‍ ഒരിക്കലെങ്കിലും അവന്‍ നല്‍കലിന്റെ രുചിയറിയണമെന്നാണ് അല്ലാഹുവിന്റെ താല്‍പര്യം. അതുകൊണ്ട് നോമ്പുകാരാ, വിശപ്പിന്റെ വിളിയാളം അറിയുമ്പോള്‍ ഒന്നോര്‍ക്കുക, നിന്റെ വിശപ്പ് നൈമിഷികവും പ്രതിഫലേച്ഛയോടെ നീ സ്വയം ഏറ്റെടുത്തതുമാണ്. എന്നാല്‍ ഒരു നേരത്തെ ആഹാരത്തിന് വകയില്ലാത്തവന്‍ സമയപരിധിയില്ലാതെ അനുഭവിക്കുന്ന വേദനയാണത്. അതുകൊണ്ട് ഈ നോമ്പ് നിനക്ക് സഹജീവികളെ സഹായിക്കാനുള്ള പ്രേരണയാവുന്നു.
നോമ്പിലൂടെ ലഭിക്കുന്ന മറ്റൊരു പ്രയോജനമാണ് അനാവശ്യങ്ങളില്‍ നിന്നുള്ള സംരക്ഷണം. ശരീരേച്ഛകളുടെ നിയന്ത്രണം നോമ്പിന്റെ പ്രധാന നേട്ടമാണ്. നോമ്പുകാരന്‍ സദാസമയവും തനിക്ക് ചേരാത്തതും നിഷിദ്ധമായതുമായ കാര്യങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ബോധപൂര്‍വം ശ്രമിക്കും. അനുവദനീയമായ കാര്യങ്ങള്‍ ഉപേക്ഷിക്കുന്ന ഒരാളെ സങ്കല്‍പ്പിക്കുക, അയാള്‍ അരുതായ്മകള്‍ ചെയ്യുമെന്ന് തോന്നുന്നുണ്ടോ? അത് അസംഭവ്യമല്ലേ?.
എല്ലാവര്‍ക്കും അനുവദനീയമായ അന്നപാനീയങ്ങള്‍ ഉപേക്ഷിച്ച നിനക്ക് റമദാനില്‍ മറ്റുള്ളവരെ പരദൂഷണം പറയാന്‍ കഴിയുമോ? നിഷിദ്ധമായതിലേക്ക് നോക്കാന്‍ കഴിയുമോ? നുണ പറയാന്‍ കഴിയുമോ? ഒരിക്കലുമില്ല. കാരണം അന്നപാനീയങ്ങള്‍ പോലും ഉപേക്ഷിക്കാന്‍ കല്‍പ്പിക്കപ്പെട്ട നിനക്ക് നിഷിദ്ധമായ കാര്യങ്ങളില്‍ നിന്ന് അകലം പാലിക്കല്‍ ഏതായാലും നിര്‍ബന്ധമാണ്. മതത്തിന്റെ ശാസനകള്‍ അനുസരിക്കാന്‍ റമദാന്‍ വ്രതത്തിലൂടെ അടിമകളെ പ്രാപ്തരാക്കുകയാണ് ഉടയവന്‍.
പ്രിയ സഹോദരാ, സര്‍വ്വശക്തന്റെ മുന്നില്‍ വിചാരണക്ക് വിധേയനാവും മുന്‍പ് ഒന്നു സ്വയം വിചാരണ ചെയ്യണം. നിന്റെ കര്‍മങ്ങള്‍ അളക്കപ്പെടും മുന്‍പ് നീ അവയെ സ്വയം അളന്നു നോക്കണം. അറിയുക, മരണത്തിന്റെ മാലാഖ ഇന്ന് നമ്മളെ വിട്ട് മറ്റൊരാളിലേക്ക് പോയിരിക്കുന്നു. എന്നാല്‍ നാളെ മറ്റൊരാളെ ഉപേക്ഷിച്ച് നമ്മിലേക്ക് വരും. അത് കൊണ്ട് നമുക്ക് ജാഗ്രത പാലിക്കാം. ശരീരേച്ഛകളെ തച്ചുടച്ച് മരണാനന്തര ജീവിതത്തിന് തയാറെടുക്കുന്നവനാണ് ബുദ്ധിമാന്‍. അവയെ നിയന്ത്രിക്കാതെ അല്ലാഹുവിനെക്കുറിച്ച് വ്യാമോഹങ്ങള്‍ വച്ചു പുലര്‍ത്തുന്നവന്‍ ദുര്‍ബലന്‍ തന്നെ.

( സിറിയന്‍ എഴുത്തുകാരനായ നാബുലുസി എന്‍സൈക്ലോപീഡിയ ഓഫ് ഇസ്‌ലാമിക് സയന്‍സിന്റെ മാനേജറാണ്)

മൊഴിമാറ്റം: വഹാബ് വാഫി പുത്തനഴി

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അഞ്ച് വർഷങ്ങൾക്ക് ശേഷം പുതിയ തൊഴിൽ കോഡുകൾ നടപ്പിലാക്കി കേന്ദ്രം

National
  •  a day ago
No Image

തുണിക്കടയില്‍ കയറി ഭര്‍ത്താവിനെ കുത്തിപ്പരിക്കേല്‍പ്പിച്ചു; യുവതി പിടിയില്‍ 

National
  •  a day ago
No Image

റോഡിൽ ഷോ കാണിച്ചാൽ വാഹനം പിടിച്ചെടുത്ത് നശിപ്പിക്കും; മുന്നറിയിപ്പുമായി കുവൈത്ത് പൊലിസ്

Kuwait
  •  a day ago
No Image

തേജസ് യുദ്ധവിമാനം തകർന്നുണ്ടായ അപകടം; മരണപ്പെട്ടത് വ്യോമസേന വിംഗ് കമാൻഡർ നമൻഷ് സ്യാൽ

National
  •  a day ago
No Image

കോടതിയില്‍ ഹാജരാക്കാന്‍ എത്തിച്ച പ്രതി ഓടി രക്ഷപ്പെട്ടു; ഗുരുതര വീഴ്ച്ച

Kerala
  •  a day ago
No Image

ദുബൈ റൺ 2025; നഗരത്തിലെ പ്രധാന റോഡുകൾ ഞായറാഴ്ച അടച്ചിടും

uae
  •  a day ago
No Image

അശ്രദ്ധമായ ഡ്രൈവിംഗ്; നിയമലംഘകരെ പിടികൂടി അബുദാബി പൊലിസ്

uae
  •  a day ago
No Image

പാലത്തായി പോക്‌സോ കേസ്; ഇരയെ മാനസികമായി പീഡിപ്പിച്ച കൗണ്‍സിലര്‍ക്കെതിരെ നടപടി

Kerala
  •  a day ago
No Image

From Desert Alliances to Global Ambitions: The Past, Present and Future of the GCC

uae
  •  a day ago
No Image

എസ്.ഐ.ആര്‍ ജോലിഭാരം; ഗുജറാത്തില്‍ സ്‌കൂള്‍ അധ്യാപകനായ ബിഎല്‍ഒ ആത്മഹത്യ ചെയ്തു

National
  •  a day ago