HOME
DETAILS
MAL
നഴ്സിങ് അസിസ്റ്റന്റിനെ മര്‍ദിച്ചസംഭവത്തില്‍ കേസെടുത്തു
backup
March 25 2017 | 21:03 PM
മാവൂര്‍: ചെറൂപ്പ ആശുപത്രി നഴ്സിങ് അസിസ്റ്റന്റിനെ ഡ്യൂട്ടി റൂമില്‍ അതിക്രമിച്ചു കയറി ആശുപത്രി ജീവനക്കാര്‍ മര്‍ദിച്ച സംഭവത്തില്‍ പൊലിസ് കേസ്സെടുത്തു. പ്രതിയെ എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട് ആശുപത്രിയിലെ മുഴുവന്‍ ജീവനക്കാരും ചേര്‍ന്ന് പ്രതിഷേധപ്രകടനം നടത്തി. ഇന്നലെ രാവിലെ ആശുപത്രി പരിസരത്ത് നടന്ന പ്രതിഷേധ പ്രകടത്തിന് അഡ്മിനിസ്ട്രേറ്റീവ് മെഡിക്കല്‍ ഓഫീസര്‍ ഡോ. വി ബിന്ദു, ഡോ.ബേബിപ്രീത, അസി.സര്ജന് ഡോ. വി ജയരാജന്,
ഡോ സുമംഗല, ഡോ. അജയ് കുമാര്‍, എച്ച്.ഐഉണ്ണികൃഷണന്, യ മഞ്ജുഷ ബാലന്, എം കമല, ഫാര്‍മസിസ്റ്റ് സി.ബി രാജേഷ് കുമാര്‍, സി.ആര് അജയകുമാര്‍, പി.വി സുലൈമാന്‍, എം. രഞ്ജിത്ത് , ഇ ജാനകി, ബി ആത്മ രാജ് നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."