HOME
DETAILS

പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങളെ മുഖ്യധാരയിലേക്ക് കൊണ്ടുവരണം: മന്ത്രി എ.കെ ശശീന്ദ്രന്‍

  
backup
March 25 2017 | 21:03 PM

%e0%b4%aa%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b6%e0%b5%8d%e0%b4%b5%e0%b4%b5%e0%b4%b2%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%b0%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%aa%e0%b5%8d-4



കോഴിക്കോട്: പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങളെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനായി അവരുടെ ആര്‍ജിത കഴിവുകള്‍ വികസിപ്പിക്കുന്നതിനും ആര്‍ജിക്കപ്പെടാതെ പോയ കഴിവുകള്‍ വളര്‍ത്തിയെടുക്കുന്നതിനുമാണ് സര്‍ക്കാര്‍ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു.
 'ഇന്ത്യയിലെ ഗോത്രകലകള്‍' എന്ന വിഷയത്തില്‍ കേരള പട്ടികജാതി പട്ടികവര്‍ഗ ഗവേഷണ പരിശീലന വികസന പഠനവകുപ്പ് (കിര്‍ടാഡ്‌സ്) സംഘടിപ്പിച്ച ത്രിദിന ദേശീയ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തില്‍ 38ഓളം ഗോത്രകലകളാണുള്ളത്. ഓരോ കലയും ആ ഗോത്രത്തിന്റെ ഉല്‍പ്പത്തിയുമായി ബന്ധപ്പെട്ട സംസ്‌കാര സവിശേഷതയുള്ളതാണ്. ഗോത്രസ്മൃതികളുമായി ബന്ധപ്പെട്ട് ധാരാളം പഠനങ്ങള്‍ നടന്നിട്ടുണ്ട്. എന്നാല്‍, ഗോത്രങ്ങളുടെ ഉല്‍പ്പത്തി എന്നു മുതലാണെന്നത് സംബന്ധിച്ച് ആധികാരിക രേഖയില്ല. ഗോത്രവര്‍ഗങ്ങളെയും ജാതീയതയേയും കുറിച്ചുള്ള പഠനങ്ങള്‍ ഉപരിപ്ലവമാണ്. മലബാറിലെ ജാതീയതയെക്കുറിച്ച് പഠിച്ച ബ്രിട്ടീഷുകാര്‍ക്കുപോലും അതിന്റെ ഉല്‍പ്പത്തിയെക്കുറിച്ച് കണ്ടെത്താനായിട്ടില്ല. ഗോത്രങ്ങളുടെ തരംതിരിവുകളെക്കുറിച്ച് വ്യക്തതയുണ്ടാവേണ്ടതുണ്ട്. അവയുടെ ഉദ്ഭവത്തെക്കുറിച്ചുള്ള പഠനത്തിലൂടെ ഇന്നത്തെ സാമൂഹിക സാഹചര്യത്തില്‍ ഗോത്രവര്‍ഗകലകള്‍ പിറകോട്ടുപോയി എന്ന് പഠിക്കാന്‍ കഴിയും.
ഈ അറിവ് അവയുടെ സംരക്ഷണത്തിന് സഹായകമാവും. സര്‍ക്കാരിലേക്ക് സമര്‍പ്പിക്കപ്പെടുന്ന സെമിനാറിന്റെ സംക്ഷിപ്ത റിപ്പോര്‍ട്ടിന് ഉയര്‍ന്ന പരിഗണന നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി.
കിര്‍ടാഡ്‌സ് മുന്‍ ഡയറ്കടര്‍ ഡോ.പി.ആര്‍.ജി മാത്തൂറിനെ മന്ത്രി പൊന്നാടയണിയിച്ച് ആദരിച്ചു. ഡോ.ശ്യാംകിരണ്‍ തയാറാക്കിയ കാണിഭാഷാ നിഘണ്ടു, പണിയഭാഷാ പഠനസഹായി 'ബെട്ട', കിര്‍ടാഡ്‌സിന്റെ ദ്വൈവാര്‍ഷിക ജേണല്‍ എന്നിവ മന്ത്രി പ്രകാശനം ചെയ്തു. ഇന്ദു വി. മേനോന്‍ തയാറാക്കിയ മുതുവാന്‍, മലയാള ഭാഷ പ്രീ പ്രൈമറി, പ്രൈമറി പഠന സഹായി 'വ്‌ളസം' ചടങ്ങില്‍ അധ്യക്ഷത വഹിച്ച പുരുഷന്‍ കടലുണ്ടി എം.എല്‍.എ പ്രകാശനം ചെയ്തു. വയനാട്ടിലെ പ്രഗല്‍ഭ വംശീയ വൈദ്യനും വംശീയ ഭക്ഷണ വിഗ്ദനുമായിരുന്ന അന്തരിച്ച നെല്ലറച്ചാല്‍ വെള്ളനെ ചടങ്ങില്‍ അനുസ്മരിച്ചു.
കാസര്‍കോട് കേന്ദ്ര സര്‍വകലാശാലയിലെ പ്രൊഫ. എം.ദാസന്‍, കോഴിക്കോട് ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫിസര്‍ സയ്യിദ് നഈം സംസാരിച്ചു. കിര്‍ടാഡ്‌സ് ഡയറക്ടര്‍ ഡോ. എസ്. ബിന്ദു സ്വാഗതവും ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. കെ.എസ് പ്രദീപ് കുമാര്‍ നന്ദിയും പറഞ്ഞു.
സെമിനാറില്‍ കേരളത്തിലെയും പുറത്തെയും ഗോത്രകലകളില്‍ പ്രാവീണ്യമുള്ള ഗവേഷകരും കലാകാരന്‍മാരും പങ്കെടുക്കുന്നുണ്ട്. ഗോത്രകലകളെ അധികരിച്ചുള്ള പ്രബന്ധവതരണവും ഗോത്രകലാവതരണങ്ങളും സെമിനാറിന്റെ ഭാഗമായി നടക്കുന്നുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടില്‍ കാട്ടാന ആക്രമണം; നിര്‍മ്മാണ തൊഴിലാളിക്ക് പരിക്കേറ്റു

Kerala
  •  8 minutes ago
No Image

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ്; ആം ആദ്മി പാനൽ പൂർത്തിയായി;  കെജ്‌രിവാള്‍ ഡല്‍ഹിയില്‍; അതിഷി കല്‍ക്കാജിയില്‍

National
  •  25 minutes ago
No Image

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന ബസില്‍ തീയും പുകയും

Kerala
  •  an hour ago
No Image

മുണ്ടക്കൈ ദുരന്തം; കേന്ദ്ര നിലപാട് ക്രൂരം'; കൂട്ടായ പ്രതിരോധം വേണമെന്ന് മുഖ്യമന്ത്രി

Kerala
  •  an hour ago
No Image

കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയ്ക്ക് അപമാനം; മുഖം നോക്കാതെ നടപടിയെടുക്കണം; ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ ബിനോയ് വിശ്വം

Kerala
  •  2 hours ago
No Image

സഊദി തൊഴിൽ വിസ: കൂടുതൽ പ്രൊഫഷനലുകൾക്ക് പരീക്ഷ നിർബന്ധമാക്കി

Saudi-arabia
  •  3 hours ago
No Image

സുപ്രിം കോടതി ഉത്തരവ് കാറ്റില്‍ പറത്തി സംഭലില്‍ യോഗിയുടെ ബുള്‍ഡോസര്‍ രാജ് തുടരുന്നു; വീടുകളുടെ മുന്‍വശങ്ങള്‍ പൊളിച്ചു തുടങ്ങി

National
  •  3 hours ago
No Image

സംഭലില്‍ 40 വര്‍ഷത്തോളമായി അടച്ചിട്ട ക്ഷേത്രം തുറന്നു കൊടുക്കുന്നു

National
  •  3 hours ago
No Image

റഷ്യന്‍ സൈന്യം സിറിയ വിടുന്നു

International
  •  3 hours ago
No Image

മെക് 7നെ കുറിച്ച് ആക്ഷേപമില്ല, വ്യായാമത്തിനായുള്ള സംഘടന പ്രോല്‍സാഹിപ്പിക്കപ്പെടേണ്ടത്; വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ പി മോഹനന്‍

Kerala
  •  4 hours ago