HOME
DETAILS
MAL
ജിഷ്ണുവിന്റെ ബന്ധുക്കള്‍ ഡല്‍ഹിയിലേക്ക് പുറപ്പെട്ടു
backup
March 25 2017 | 21:03 PM
നാദാപുരം: പാമ്പാടി നെഹ്റു കോളജിലെ മാനേജ്മെന്റ് പീഡനത്തെ തുടര്‍ന്ന് മരണപ്പെട്ട ജിഷ്ണു പ്രാണോയിയുടെ ബന്ധുക്കള്‍ ഇന്നലെ ഡല്‍ഹിയിലേക്ക് പുറപ്പെട്ടു.
മാതാവ് മഹിജ, അമ്മാവന് ശ്രീജിത്ത് എന്നിവരാണ് ഇന്നലെ പുറപ്പെട്ടത്. സുപ്രീം കോടതി തിങ്കളാഴ്ച്ച കോളജ് ചെയര്മാന് പി.കൃഷ്ണപ്രസാദിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് അപേക്ഷ സമര്‍പ്പിച്ചിരുന്നു.
ഈ കേസില്‍ സുപ്രീം കോടതി കേരള സര്‍ക്കാര്‍ സമര്‍പ്പിച്ച ഹരജിയില്‍ തിങ്കളാഴ്ച്ചയാണ് വാദം കേള്‍ക്കുന്നത്.
കേസിനാവശ്യമായ തെളിവ് നല്‍കാനാണ് ഇവര്‍ ഡല്‍ഹിയിലേക്ക് യാത്രതിരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."