സ്ഥാനാര്‍ഥികള്‍ക്ക് പിന്തുണയുമായി സംഘടനകള്‍
ചെങ്ങന്നൂര്‍: ഉപതെരഞ്ഞെടുപ്പിന്റെ അവസാനലാപ്പില്‍ സ്ഥാനാര്‍ഥികള്‍ക്ക് പിന്തുണയുമായി വിവിധ സംഘടനകള്‍ രംഗത്ത്.
വിശ്വകര്‍മ്മ സര്‍വിസ് സൊസൈറ്റി യു.ഡി.എഫ് സ്ഥാനാര്‍ഥി ഡി.വിജയകുമാറിന് പിന്തുണ പ്രഖ്യാപിച്ചു. സംഘടനാ ഭാരവാഹികളായ ടി.യു.രാധാകൃഷണന്‍, എം.പി.രാധാകൃഷ്ണന്‍, കെ.എ.ശിവന്‍ എന്നിവരാണ് സംഘടനയുടെ പിന്തുണ അറിയിച്ചത്. കേരള ദലിത് പാന്തേഴ്‌സ് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി സജി ചെറിയാന് പിന്‍തുണ പ്രഖ്യാപിച്ചു.
ജില്ലാ സെക്രട്ടറിയാണ് സംഘടനയുടെ പിന്തുണ അറിയിച്ചത്.ഈ വരുന്ന ഉപതെരഞ്ഞെടുപ്പില്‍ അഖില കേരള ചേരമര്‍ ഹിന്ദുമഹാസഭ, ആള്‍ കേരള ഗോള്‍ഡ് വര്‍ക്കേഴ്‌സ് യൂനിയന്‍, അഖില കേരള വിശ്വകര്‍മ്മ മഹാസഭ കുരട്ടിക്കാട് ശാഖ എന്നിവര്‍ എന്‍.ഡി.എ സ്ഥാനാര്‍ഥി അഡ്വ:പി.എസ്.ശ്രീധരന്‍ പിള്ളയെ പിന്തുണയ്ക്കും.
കേരള ചേരമര്‍ ഹിന്ദുമഹാസഭയ്ക്ക് വേണ്ടി സംസ്ഥാന പ്രസിഡന്റ് പി.എസ്.പ്രസാദാണ് പിന്തുണ അറിയിച്ചത്. ആള്‍ കേരള ഗോള്‍ഡ് വര്‍ക്കേഴ്‌സ് യൂനിയനുവേണ്ടി യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് ഇ.എസ്.ബിജു, സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍.മധുസൂദനന്‍ എന്നിവരാണ് പിന്തുണ അറിയിച്ചത്. അഖില കേരള വിശ്വകര്‍മ്മ മഹാസഭ കുരട്ടിക്കാട് ശാഖയ്ക്ക് വേണ്ടി ശാഖാ പ്രസിഡന്റ് വി.ജി.രാജേന്ദ്രന്‍, സെക്രട്ടറി പി.എം.അജിത് കുമാര്‍ എന്നിവര്‍ പിന്‍തുണ അറിയിച്ചു. എന്നാല്‍ മുന്നോക്ക സമുദായ ഐക്യമുന്നണി ഇക്കുറി സ്വന്തം സ്ഥാനാര്‍ഥിയ്ക്ക് പിന്‍തുണ നല്‍കുമെന്ന് അറിയിച്ചു.
മാറിമാറി അധികാരം കൈയാളുന്ന മുന്നണികള്‍ തങ്ങളുടെ ആവശ്യങ്ങളെ പരിഗണിക്കാതെ നിരന്തരം അവഗണിക്കുന്നതില്‍ പ്രതിഷേധിച്ചാണ് സ്വന്തം സ്ഥാനാര്‍ഥിയെ മണ്ഡലത്തില്‍ നിര്‍ത്തി മത്സരിപ്പിക്കുന്നതെന്ന് സംസ്ഥാന പ്രസിഡന്റ് അരവിന്ദാക്ഷകുറുപ്പ്, സെക്രട്ടറിമാരായ സതീഷ് കുമാര്‍ നായര്‍, നാരായണന്‍ ഉണ്ണിയും അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."