ബി.ജെ.പി ശക്തമെന്ന് കോടിയേരി; ആദ്യം ഞെട്ടിയത് കുമ്മനമെന്ന് ചെന്നിത്തല
ചെങ്ങന്നൂര്‍: ഉപതെരെഞ്ഞെടുപ്പ് നടക്കുന്ന ചെങ്ങന്നൂരില്‍ ബി.ജെ.പിയുടെ പി.ആര്‍.ഒ. യെ പോലെയാണ് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പെരുമാറുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
ഇത്തവണ തെരെഞ്ഞെടുപ്പില്‍ ദുര്‍ബലമായ പാര്‍ട്ടിയായിട്ടാണ് ബി.ജെ.പി സ്വയം വിലയിരുത്തുന്നത്.വന്‍പരാജയം മുന്‍കൂട്ടി മനസിലാക്കി മത്സരിക്കാതെ ഒഴിഞ്ഞുമാറുകയാണ് പി.എസ് ശ്രീധരന്‍ പിള്ള ആദ്യം ചെയ്തത്. ബി.ജെ.പിക്ക് ഇല്ലാത്ത ശക്തി ഉണ്ടാക്കി നല്‍കുകയാണ് കോടിയേരി ചെയ്യുന്നത്. ചെങ്ങന്നൂരില്‍ ബി.ജെ.പി ശക്തമാണെന്ന് കോടിയേരി പറഞ്ഞപ്പോള്‍ ആദ്യം അമ്പരന്നു പോയത് കുമ്മനം രാജശേഖരന്‍ ആയിരിക്കുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
ചെങ്ങന്നൂരില്‍ സി.പി.എം എത്ര ശ്രമിച്ചാലും ബി.ജെ.പിയുടെ വോട്ട് ചോര്‍ച്ച തടയാനാകില്ല. തെരെഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം തെരെഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ പോലും സംഘടിപ്പിക്കാന്‍ ബി.ജെ.പിക്ക് കഴിഞ്ഞില്ല . ഒടുവില്‍ രണ്ടാഴ്ച മുന്‍പ് തെരെഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ തട്ടി കൂട്ടുകയായിരുന്നു. ഇങ്ങനെ തകര്‍ന്നു നില്‍ക്കുന്ന ബി.ജെ.പിയെ ആണ് ശക്തമായ പാര്‍ട്ടി ആയി കോടിയേരി അവതരിപ്പിക്കുന്നത്.
അധികാരത്തില്‍ എത്തിയാല്‍ പെട്രോള്‍ വില 40 ആക്കുമെന്നാണ് നരേന്ദ്രമോദി പ്രഖ്യാപിച്ചിരുന്നത്.എന്നാല്‍ അര ലിറ്റര്‍ പെട്രോള്‍ പോലും 40 രൂപയ്ക്ക് ലഭിക്കില്ലെന്നിരിക്കെ ജനങ്ങള്‍ ബി.ജെ.പിക്കും മോദിക്കും എതിരായി കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.
ഭരണത്തിന്റെ വിലയിരുത്തലാണ് ചെങ്ങന്നൂര്‍ തെരെഞ്ഞെടുപ്പ് എന്ന് പറയാനുള്ള ധൈര്യം പിണറായിക്കുണ്ടോ എന്ന് പ്രതിപക്ഷ നേതാവ് വെല്ലുവിളിച്ചു. വികസനം എന്നത് പിണറായിക്ക് വാചകമടി മാത്രമാണ്.
ആലപ്പുഴ ജില്ലയില്‍ പെരുമാറ്റ ചട്ടം നിലനില്‍ക്കുകയാണ്. ഇതിന് വിരുദ്ധമായി സര്‍ക്കാര്‍ ഇല്ലാത്ത നേട്ടം കെട്ടി ഉയര്‍ത്തി പരസ്യം നല്‍കി. എല്‍.ഡി.എഫ് ചെങ്ങന്നൂരില്‍ വിജയിക്കുമെന്നത് പിണറായി മനപ്പായസം ഉണ്ണുകയാണെന്നും ചോദ്യത്തിന് ഉത്തരമായി പ്രതിപക്ഷ നേതാവ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."