HOME
DETAILS

തീരദേശ പാക്കേജ് യുദ്ധകാലാടിസ്ഥാനത്തില്‍ നടപ്പിലാക്കണം: എ.കെ ആന്റണി

  
backup
May 26 2018 | 04:05 AM

%e0%b4%a4%e0%b5%80%e0%b4%b0%e0%b4%a6%e0%b5%87%e0%b4%b6-%e0%b4%aa%e0%b4%be%e0%b4%95%e0%b5%8d%e0%b4%95%e0%b5%87%e0%b4%9c%e0%b5%8d-%e0%b4%af%e0%b5%81%e0%b4%a6%e0%b5%8d%e0%b4%a7%e0%b4%95%e0%b4%be%e0%b4%b2

 

പള്ളുരുത്തി: പ്രകൃതി ദുരന്തഭീഷണി നേരിടുന്ന തീരദേശത്ത് തീരദേശ പാക്കേജ് യുദ്ധകാലാടിസ്ഥാനത്തില്‍ നടപ്പിലാക്കണമെന്ന് മുന്‍ പ്രതിരോധ മന്ത്രി എ.കെ ആന്റണി. ഓഖി ദുരിതബാധിതര്‍ ക്കായി പ്രൊഫ. കെ.വി തോമസ് വിദ്യാധനം ട്രസ്റ്റ് ചെല്ലാനം പഞ്ചായത്തില്‍ നിര്‍മിച്ച നാല് സ്‌നേഹവീടുകളുടെ താക്കോല്‍ദാനം നടത്തിയതിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ദുരിതത്തില്‍ പെട്ടവര്‍ക്ക് ആശ മാത്രം കൊടുത്താല്‍ പോരാ അവര്‍ക്ക് നഷ്ടപരിഹാരം നല്‍കി തൊഴില്‍ ചെയ്യാനുള്ള സാഹചര്യം സര്‍ക്കാര്‍ ഒരുക്കണം.
കടലില്‍ പ്രകൃതിക്ഷോഭം ഉണ്ടാകുമ്പോള്‍ കടലിലേക്ക് പോകരുതെന്ന് പറയുമ്പോള്‍ തന്നെ ദുരിതാശ്വാസമായി സ്ഥിരമായ സാമ്പത്തിക സംവിധാനം നല്‍കണം.ഈ കാലഘട്ടങ്ങളില്‍ മത്സ്യതൊഴിലാളികള്‍ പട്ടിണിയിലാണെന്നും അദ്ദേഹം പറഞ്ഞു.
ഓഖി ദുരന്തമുണ്ടായപ്പോള്‍ കേരളത്തില്‍ വന്ന കേന്ദ്ര സംഘം വന്നതു പോലെ തിരിച്ചുപോയി. കാര്യമായ ഒരു സഹായവും ദുരിതത്തില്‍പ്പെട്ടവര്‍ക്ക് ലഭിച്ചില്ല. ദുരിതത്തില്‍ക്കപ്പെട്ടവര്‍ക്ക് ആശ മാത്രം കൊടുത്തു നിരാശപ്പെടുത്തി. മനസ്സുനിറഞ്ഞ സന്തോഷത്തോടെയാണ് താന്‍ ഈ ചടങ്ങില്‍ പങ്കെടുക്കുന്നതെന്നും രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ ഏറ്റവും പ്രധാനപ്പെട്ടത് ജീവകാരുണ്യ പ്രവര്‍ത്തനമാണ്.
രാഷ്ട്രീയക്കാരില്‍ ജീവകാരുണ്യ പ്രവര്‍ത്തനം നടത്തുന്ന തോമസ് മാസ്റ്റര്‍ക്ക് കൂടുതല്‍ ജനോപകാരപ്രദമായ രീതിയില്‍ മുന്നോട്ട് കൊണ്ടു പോകുവാന്‍ സാധിക്കട്ടെയെന്നും ആന്റണി പറഞ്ഞു. കടല്‍ക്ഷോഭം നേരിടുന്നതിന് അടിത്തറ ഉയര്‍ത്തിയാണ് വീടുകള്‍ നിര്‍മിച്ചിട്ടുള്ളത്.
കണ്ടക്കടവ് സെന്റ് സേവ്യേഴ്‌സ് പാരിഷ് ഹാളില്‍ നടന്ന ചടങ്ങില്‍ കെ.വി തോമസ് അധ്യക്ഷത വഹിച്ചു. മുന്‍ മന്ത്രി ഡൊമിനിക് പ്രസന്റേഷന്‍, മുന്‍ എം.എല്‍.എ എം.ഐ ചന്ദ്രശേഖരന്‍, ആലപ്പുഴ രൂപത ബിഷപ്പ് റൈറ്റ് റവ.ഡോ.സ്റ്റീഫന്‍ അത്തിപ്പൊഴിയില്‍,കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് ഡയറക്ടര്‍ സുരേഷ്ബാബു, ചെല്ലാനം പഞ്ചായത്ത് പ്രസിഡന്റ് മേഴ്‌സി ജോസി, മെമ്പര്‍മാരായ ദീപ ഷാജി, മേരി ലിസി, വല്‍സ ഫ്രാന്‍സിസ്, ലൂസി രാജന്‍, അസ്വ എന്‍.എന്‍.സുഗുണപാലന്‍, പി.എച്ച്.നാസര്‍, എന്‍.കെ.നാസര്‍ എന്നിവര്‍ പ്രസംഗിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആവേശക്കൊടുമുടിയില്‍ കല്‍പറ്റ; പ്രിയങ്കയെ കാത്ത് ജനസാഗരം 

Kerala
  •  2 months ago
No Image

മഹാരാഷ്ട്ര തെരഞ്ഞെടുപ്പ്:  കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക ഇന്ന് 

National
  •  2 months ago
No Image

റെക്കോര്‍ഡിന് മേല്‍ റെക്കോര്‍ഡിട്ട് സ്വര്‍ണം

Economy
  •  2 months ago
No Image

അധിക ബാധ്യതയെന്ന് വ്യാപാരികൾ; മണ്ണെണ്ണ വിതരണം അനിശ്ചിതത്വത്തിൽ

Kerala
  •  2 months ago
No Image

ഡീസൽ ബസ് ഇലക്ട്രിക് ആക്കിയില്ല; നിരത്തുനിറഞ്ഞ് 15 വർഷം പഴകിയ ബസുകൾ

Kerala
  •  2 months ago
No Image

ഹസന്‍ നസ്‌റുല്ലയുടെ പിന്‍ഗാമി ഹാഷിം സഫീഉദ്ദീനെ വധിച്ചെന്ന് ഇസ്‌റാഈല്‍; സ്ഥിരീകരിക്കാതെ ഹിസ്ബുല്ല

International
  •  2 months ago
No Image

ആളുമാറി കസ്റ്റഡി മർദനം; ഒടുങ്ങുന്നില്ല നിലവിളികൾ; മുഖ്യമന്ത്രിക്കറിയുമോ അവരൊക്കെ സേനയിലിപ്പോഴുമുണ്ട്

Kerala
  •  2 months ago
No Image

പാലക്കാട് അപകടത്തിന് കാരണം കാറിന്റെ അമിത വേഗതയെന്ന് പ്രാഥമിക നിഗമനം

Kerala
  •  2 months ago
No Image

നവീൻ ബാബുവിൻ്റെ മരണം; അന്വേഷണത്തിൽ സംശയിച്ച് കുടുംബം- മെല്ലെപ്പോക്ക് അട്ടിമറിക്കോ ?

Kerala
  •  2 months ago
No Image

'എന്തുകൊണ്ട് മദ്‌റസകളില്‍ മാത്രം ശ്രദ്ധ ?'കേന്ദ്ര ബാലാവകാശ കമ്മിഷനെ നിര്‍ത്തിപ്പൊരിച്ച് സുപ്രിംകോടതി 

Kerala
  •  2 months ago