മനുഷ്യ ജീവന് പുല്ലുവില നല്കി സ്വകാര്യ ബസുകള്‍
ആലുവ : സ്വകാര്യ ബസ് സ്റ്റാന്റില്‍ ഇന്നലെ വൈകിട്ട് സ്വകാര്യ ബസിടിച്ചിട്ട യുവതി ഗുരുതരാവസ്ഥയില്‍. അനധികൃതമായി ട്രിപ്പ് അവസാനിപ്പിച്ചെന്നറിയിച്ച് ജീവനക്കാര്‍ ബസില്‍ നിന്ന് നിര്‍ബന്ധിച്ച ഇറക്കിവിട്ട യാത്രക്കാരിയെയാണ് മറ്റൊരു ബസ് ഇടിച്ചത്.
ആലുവ യു.സി കോളേജ് സ്വദേശി നിമിഷയെയുംഒന്നരവയസുകാരനെയുമാണ് ആലുവ സ്വകാര്യ ബസ് സ്റ്റാന്റില്‍ ബസ് ഇടിച്ച് തെറിപ്പിച്ചത്. ഇടിയുടെ ആഘാതത്തില്‍ ബസിനടിയില്‍പ്പെട്ട് യുവതി ഇപ്പോള്‍ അതീവ ഗുരുതരാവസ്ഥയില്‍ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ വെന്റിലേറ്ററിലാണ്. കുട്ടിയുടെ തലക്കും കൈകള്‍ക്കും പരിക്കേറ്റു. എറണാകുളം ഭാഗത്ത് നിന്ന് ജില്ലാ ആശുപത്രി കവലയിലേക്ക് ടിക്കറ്റെടുത്ത യുവതിയെയും മറ്റ് യാത്രക്കാരെയും സ്വകാര്യ ബസ് സ്റ്റാന്റിലെത്തിയപ്പോള് ട്രിപ് അവസാനിപ്പിച്ചെന്നറിയിച്ച് ഇറക്കി വിടുകയായിരുന്നു. പുറപ്പെടാന്‍ നില്ക്കുന്ന മറ്റൊരു ബസില്‍ ടൗണിലേക്ക് വീണ്ടും യാത്ര തുടരാമെന്നറിയിച്ചെങ്കിലും ആ ബസ് ജീവനക്കാര്‍ യാത്രക്കാരെ കയറ്റാന്‍ തയാറാകാതെ മുന്നോട്ടെടുത്തതോടെ യുവതിയെ ബസിടിക്കുകയായിരുന്നു. നാട്ടുകാര്‍ ചേര്‍ന്ന് യുവതിയെയും കുഞ്ഞിനെയും ഉടനെ സമീപത്തെആശുപത്രിയിലെത്തിച്ചെങ്കിലും പരുക്ക് ഗുരുതരമായതിനാല്‍ എറണാകുളത്തെക്ക് മാറ്റുകയായിരുന്നു.
എന്നാല്‍ സ്ഥലത്തെത്തിയ പൊലിസ്, ബസ് കസ്റ്റഡിയിലെടുക്കാനോ ജീവനക്കാരെ അറസ്റ്റ് ചെയ്യാനാ തയ്യാറായില്ല.ബസ് ജീവനക്കാര്‍ക്ക് വേണ്ടി നിലപാടെടുത്ത ട്രാഫിക് പൊലിസ് യുവതിക്ക് നിസാര പരിക്കുള്ളൂവെന്നാണ് അറിയിച്ചത്. ബസ് ജീവനക്കാര്‍ക്കെതിരെ കേസെടുക്കാത്തതില്‍ പ്രതിഷേധിച്ച് ഡി.വൈ.എഫ് ഐയുടെ നേതൃത്വത്തില്‍ ട്രാഫിക്ക് പോലസ് സ്റ്റേഷന് ഉപരോധിച്ചു. സി.പി.എം ലോക്കല്‍ സെക്രട്ടറി രാജീവ് സക്കറിയ ഉദ്ഘാടനം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."