എ.ഡി.എസ് ചെയര്‍പേഴ്സണെ നീക്കിയത് വിവാദമാകുന്നു
കോതമംഗലം: തെരഞ്ഞെടുക്കപ്പെട്ട എ.ഡി.എസ് ചെയര്‍പേഴ്സണെ സ്ഥാനത്ത് നിന്ന് നീക്കിയത് വിവാദമാകുന്നു. നെല്ലിക്കുഴി പഞ്ചായത്തിലെ പത്താം വാര്‍ഡില്‍ എ.ഡി.എസ് ചെയര്‍പേഴ്സണായി തെരഞ്ഞെടുക്കപ്പെടുകയും സി.ഡി.എസ് മെമ്പറുമായ റംല സിദ്ധിഖിനെ ഇരു സ്ഥാനങ്ങളില്‍ നിന്നും നീക്കിയതാണ് വിവാദം ഉയര്‍ത്തുന്നത്.ഇതിനായി വ്യാജരേഖകളുണ്ടാക്കിയെന്നും ആരോപണം ഉണ്ട്. ഈ നടപടികള്‍ക്കെതിരെ സി.ഡി.എസ് യോഗത്തില്‍ പ്രതിഷേധം ഉയര്‍ന്നു.
പഞ്ചായത്ത് അംഗങ്ങളായ രഹ്ന നൂറുദ്ധീന്‍, ഫൗസിയ ഷിയാസ്, നദീറ പരീത് തുടങ്ങിയവര്‍ സി.ഡി.എസ് നേതൃത്വത്തിന്റെ നടപടിക്കെതിരെയുള്ള പ്രതിഷേധത്തില്‍ നേതൃത്വം നല്കി.
യോഗം ചേരുന്നതിന്റെ അറിയിപ്പ് ലഭിച്ചിരുന്നില്ല എന്നും നടപടിയെടുത്ത വിവരം തന്നെ അറിയിച്ചിട്ടില്ലെന്ന് റംല പറഞ്ഞു. റംലക്കെനെതിരായ നടപടിക്കെതിരെ പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നല്‍കിയിരുന്നെങ്കിലും നടപടിയുണ്ടായില്ലെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു.ഇതേതുടര്‍ന്ന് ജില്ലാ കുടുബശ്രീ മിഷനും പരാതി നല്‍കിയിട്ടുണ്ട്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."