ഹൈടെക് സ്കൂള്‍ പദ്ധതി: പ്രവര്‍ത്തനങ്ങള്‍ അവസാനഘട്ടത്തിലെന്ന് എം.എല്‍.എ
പെരുമ്പാവൂര്‍ : പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ഡറി, വി.എച്ച്.എസ്.സി വിഭാഗങ്ങളില്‍ ഉള്‍പ്പെട്ട നിയോജക മണ്ഡലത്തിലെ 19 സ്കൂളുകള്‍ ഹൈടെക് ആക്കുന്ന പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തില്‍ എത്തിയതായി അഡ്വ. എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ അറിയിച്ചു. പദ്ധതി പൂര്‍ത്തീകരിച്ച കൂവപ്പടി ഗണപതി വിലാസം സ്കൂളില്‍ സ്മാര്‍ട്ട് ക്ലാസ് മുറികളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു എം.എല്‍.എ പെരുമ്പാവൂര്‍ നിയോജക മണ്ഡലത്തില്‍ എട്ട് മുതല്‍ പന്ത്രണ്ട് വരെയുള്ള 276 ക്ലാസ് മുറികളാണ് ഹൈടെക് ആക്കുന്നതിനായി അനുവദിച്ചിട്ടുള്ളത്. ഇതില്‍ 231 എണ്ണം പൂര്‍ത്തിയായി.
45 ക്ലാസ് മുറികളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നു കൊണ്ടിരിക്കുകയാണ്. സ്കൂള്‍ മാനേജര്‍ എന്‍. നടരാജന് അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റര് ബിജു പോള്‍, ഐ.ടി കോര്‍ഡിനേറ്റര്‍ റോഷ്നി, പി.ടി.എ പ്രസിഡന്റ് കെ. മുരുഗന്, ജോസഫ് പീറ്റര്‍ എന്നിവര്‍ ഗണപതി വിലാസം സ്കൂളില്‍ നടന്ന പരിപാടിയില്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."