ഇലവീഴാപ്പൂഞ്ചിറയിലേക്ക് റോഡ് നിര്‍മാണം അഞ്ചു വര്‍ഷം കഴിഞ്ഞിട്ടും പൂര്‍ത്തിയായില്ല
ഈരാററുപേട്ട : ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ ഇലവീഴാപ്പൂഞ്ചിറയിലേക്കുള്ള റോഡുനിര്‍മാണം അഞ്ചു വര്‍ഷം കഴിഞ്ഞിട്ടും പൂര്‍ത്തിയായില്ല.
തകര്‍ന്നു കിടക്കുന്ന റോഡില്‍ക്കൂടി കാല്‍നടയാത്രപോലും ദുരിതമായി. മേലുകാവില്‍നിന്ന് അഞ്ചു കിലോമീറ്റര്‍ ദൂരമാണ് ഇലവീഴാപ്പൂഞ്ചിറയിലേക്കുള്ളത്. സമുദ്രനിരപ്പില്‍നിന്നു 3000 അടി ഉയരത്തിലാണു പൂഞ്ചിറ. 2012ല്‍ നബാര്‍ഡ് സ്‌കീമില്‍പെടുത്തി റോഡ് ഏറ്റെടുത്തിരുന്നു. എന്നാല്‍, കരാര്‍ മുതല്‍ പരാതികളും കേസുകളുംമൂലം റോഡുനിര്‍മാണം തുടങ്ങാന്‍ വൈകി. 2017 മാര്‍ച്ചില്‍ പണി പൂര്‍ത്തിയാക്കണമെന്നായിരുന്നു കരാര്‍.
മേലുകാവ്, കൂട്ടക്കല്ല്, പെരിങ്ങാലി, വടക്കുംമേട് തുടങ്ങിയ പ്രദേശങ്ങളില്‍ക്കൂടിയാണു റോഡ് കടന്നുപോകുന്നത്. പ്രദേശവാസികളാണ് ഏറെയും ദുരിതം അനുഭവിക്കുന്നത്. ഒരു മാസമായി പെയ്യുന്ന മഴയില്‍ റോഡിന്റെ ഭൂരിഭാഗവും ഒലിച്ചുപോയി. റോഡില്‍ വലിയ ഗര്‍ത്തങ്ങള്‍ രൂപപ്പെട്ടു. വാഹനങ്ങള്‍ കടന്നുപോകാന്‍ സാധിക്കാത്ത അവസ്ഥയിലാണു റോഡ് ഇപ്പോള്‍. സ്‌കൂള്‍ തുറക്കാന്‍ സമയമായതോടെ കിലോമീറ്ററുകള്‍ നടന്നു പോകേണ്ട അവസ്ഥയിലാണു വിദ്യാര്‍ഥികള്‍. അടിയന്തരമായി റോഡുനിര്‍മാണം പൂര്‍ത്തിയാക്കാന്‍ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."