കനോയിങ്- കയാക്കിങ്ങ്: താത്കാലിക സമിതിക്കു ചുമതല നല്‍കിയില്ല; കേരള ടീം തിരഞ്ഞെടുപ്പ് അവതാളത്തില്‍
ആലപ്പുഴ: സാമ്പത്തിക തിരിമറിയെ തുടര്‍ന്നു സംസ്ഥാന കനോയിങ് ആന്‍ഡ് കയാക്കിങ് അസോസിയേഷന്‍ പിരിച്ചുവിട്ടതോടെ കേരള സ്‌കൂള്‍ ടീം തിരഞ്ഞെടുപ്പ് അവതാളത്തിലായി. അഴിമതിയെ തുടര്‍ന്ന് ദേശീയ കനോയിങ് ഫെഡറേഷന്‍ സംസ്ഥാന അസോസിയേഷനെ പിരിച്ചുവിട്ടു താത്കാലിക കമ്മിറ്റിക്കു രൂപം നല്‍കിയിരുന്നു. എന്നാല്‍ ഈ സമിതിക്ക് ആവശ്യമായ പിന്തുണ സംസ്ഥാന സ്‌പോര്‍ട്ട്‌സ് കൗണ്‍സിലില്‍ നിന്നു ലഭിക്കാതെ വന്നതാണ് പ്രതിസന്ധിക്ക് കാരണമായത്. മെയ് മാസം രണ്ടു മുതല്‍ നാലു വരെ മധ്യപ്രദേശിലെ ഗ്വാളിയര്‍ ബിന്ദില്‍ നടക്കേണ്ട മത്സരത്തിനുളള കേരള സ്‌കൂള്‍ ടീമിനെ തിരഞ്ഞെടുക്കുന്നതിനാണു താത്കാലിക ചുമതലയുളള സമിതി ട്രയല്‍ മത്സരങ്ങള്‍ക്കായി താരങ്ങള്‍ക്കു അറിയിപ്പ് നല്‍കിയത്.
ഇതേ തുടര്‍ന്ന് ആലപ്പുഴ പുന്നമടയിലുളള സായ് കേന്ദ്രത്തില്‍ രാവിലെ എട്ടിനു തന്നെ സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിന്നു താരങ്ങള്‍ എത്തിയിരുന്നു. മൂന്നുറോളം വരുന്ന ആണ്‍ കുട്ടികളും പെണ്‍കുട്ടികളും അടങ്ങുന്ന ടീം ട്രയലിനെത്തിയെങ്കിലും ദുരിതത്തിലായി. താരങ്ങള്‍ എത്തി മണിക്കൂറുകള്‍ കഴിഞ്ഞിട്ടും സായ് കേന്ദ്രം ഇവര്‍ക്ക് തുഴയാനുളള ബോട്ടോ മറ്റു സംവിധാനങ്ങളോ നല്‍കിയില്ല. പിന്നീട് അന്വേഷിച്ചപ്പോഴാണു പുന്നമട സായ് സെന്ററിനു ട്രയലുമായി ബന്ധപ്പെട്ട യാതൊരു അറിയിപ്പും സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ നിന്നു നല്‍കിയിട്ടില്ലെന്നു അറിയുന്നത്.
താരങ്ങള്‍ക്കൊപ്പം എത്തിയ താത്കാലിക ചുമതലയുളള ഇന്ററിം ടീം അംഗവും ജി.വി രാജ അവാര്‍ഡ് ജേതാവുമായ എസ് ബീനയും കൗണ്‍സിലുമായി ബന്ധപ്പെട്ടു. കൗണ്‍സില്‍ നിലപാട് ആവര്‍ത്തിക്കുകയായിരുന്നു. നിലവിലുളള സെക്രട്ടറിയായ ഡി വിജയകുമാറിനെ സ്ഥാനത്തു നിന്നു നീക്കിയിട്ടില്ലെന്നും സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വിശദീകരണം നല്‍കി. പിന്നീട് ഇന്ററിം ടീം അംഗങ്ങള്‍ താരങ്ങള്‍ക്ക് ക്ലാസ് നല്‍കി രേഖകള്‍ സ്വീകരിച്ചതിനു ശേഷം പറഞ്ഞയച്ചു. മുഴുവന്‍ താരങ്ങളെയും പരിശീലന ക്യാംപിലേക്ക് തിരഞ്ഞെടുത്തതായി താത്കാലിക സമിതി അറിയിച്ചു. ട്രയലുമായി ബന്ധപ്പെട്ടു അടിയന്തര യോഗം ചേര്‍ന്നു ഉടന്‍ തീരുമാനം എടുക്കുമെന്നും ബീന പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."