ഒന്നര വയസുകാരന്റെ ചികിത്സാ നിധിയിലേക്ക് മണിക്കൂറുകള്‍ക്കകം പിരിഞ്ഞത് മൂന്ന് ലക്ഷം രൂപ
മരട്: രക്താര്‍ബുദം ബാധിച്ച ഒന്നര വയസുകാരന്റെ ചികിത്സാ നിധിയിലേക്ക് നാല് മണിക്കൂറിനകം പിരിഞ്ഞ് കിട്ടിയത് മൂന്ന് ലക്ഷം രൂപ.
കുമ്പളം തെക്കേച്ചിറ്റയില് ടി.വി സനീഷ് അമൃത ദമ്പതികളുടെ ഏക മകന് ആര്‍ദ്രവ്' ക്യഷ്ണയുടെ ചികിത്സയ്ക്കായാണ് നാട്ടുകാര്‍ പ്രാര്‍ഥനാ യജ്ഞത്തിലൂടെ പണം സ്വരൂപിക്കാമെന്ന് തീരുമാനമെടുത്തത്. ചികിത്സാ സഹായ നിധിയിലേക്ക് സംഭാവനകള്‍ സ്വരൂപിക്കുന്നതിന് മൃത്യുഞ്ജയഹോമം നടത്തിയാണ് മണിക്കൂറുകള്‍ക്കകം പണം സ്വരൂപിച്ചത്.
കുമ്പളം ശ്രീകുമാരാലയം ക്ഷേത്രത്തില്‍ വച്ച് ഇന്നലെ രാവിലെ 7 മണിക്ക് ആരംഭിച്ച ഹോമകര്‍മ്മങ്ങള്‍ 12 മണിയോടെയാണ് പൂര്‍ത്തിയായത്. സഞ്ജീവനി പൂജാ മീത്തിന്റെയും, എസ്.പി.എസ് യുവജന സംഘടനയുടെയും നേതൃത്വത്തിലാണ് ചടങ്ങുകള്‍ സംഘടിപ്പിച്ചത്. പിരിഞ്ഞ് കിട്ടിയ തുക ആര്‍ദ്രവ് ക്യഷ്ണ ചികിത്സാ സഹായ സമിതി ചെയര്മാന് പി.എസ്.ഹരിദാസിന് ബാലകൃഷ്ണന് എമ്പ്രാന്തിരിയും യുവജന സംഘടന സെക്രട്ടറി എം.ജെ.കിരണും ചേര്‍ന്ന് കൈമാറി
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."