ഏറ്റുമാനൂര്‍ ടൗണില്‍ ഗതാഗതക്കുരുക്ക്: ആംബുലന്‍സ് കുടുങ്ങി
ഏറ്റുമാനൂര്‍: എം.സി റോഡ് നവീകരണത്തിന്റെ ഭാഗമായി അവസാനഘട്ട ടാറിങ് ജോലികള്‍ നടക്കുന്ന ഏറ്റുമാനൂര്‍ ടൗണില്‍ ശനിയാഴ്ച വന്‍ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. ആംബുലന്‍സുകളും കുരുക്കില്‍ പെട്ടു.
റോഡ് പണി രാത്രി കാലങ്ങളില്‍ ചെയ്യണമെന്ന നിര്‍ദ്ദേശം ഉണ്ടായിരിക്കെ വളരെ തിരക്കേറിയ ടൗണില്‍ പകല്‍ സമയം ടാറിംഗ് ജോലികള്‍ നടത്തി ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതില്‍ പരക്കെ പ്രതിഷേധമുയര്‍ന്നു.
പടിഞ്ഞാറെ നട മുതല്‍ സെന്‍ട്രല്‍ ജങ്ഷന് വരെയുള്ള ഭാഗത്താണ് ശനിയാഴ്ച ടാറിംഗ് നടന്നത്.
ഉച്ചയോടെ മെഡിക്കല്‍ കോളജിലേക്ക് പോയ ഒരു ആംബുലന്‍സ് പത്ത് മിനുറ്റുകളോളം ബ്ലോക്കില്‍ കുടുങ്ങി. തിരു ഏറ്റുമാനൂരപ്പന് ബസ് ബേയിലെ ബസുകള്‍ കൂടി ഇതിനിടെ നിര്‍ത്തി യാത്രക്കാരെ കയറ്റിയത് കൂടുതല്‍ പ്രശനമായി.
ഗതാഗതക്കുരുക്ക് മുന്നില്‍ കണ്ട് വാഹനങ്ങള്‍ വഴി തിരിച്ച് വിടാനുള്ള സംവിധാനവും ചെയ്തിരുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."