HOME
DETAILS

സ്വയം പര്യാപ്തതയിലേക്ക് ചുവടുറപ്പിച്ച് വൈക്കം നഗരസഭ ബജറ്റ്

  
backup
March 25 2017 | 22:03 PM

%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%af%e0%b4%82-%e0%b4%aa%e0%b4%b0%e0%b5%8d%e0%b4%af%e0%b4%be%e0%b4%aa%e0%b5%8d%e0%b4%a4%e0%b4%a4%e0%b4%af%e0%b4%bf%e0%b4%b2%e0%b5%87%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d


വൈക്കം: സ്വയം പര്യാപ്തതയിലേക്ക് ചുവടുറപ്പിച്ച് വൈക്കം നഗരസഭ ബജറ്റ്. നഗരശ്രീ എന്ന ബ്രാന്റ് നെയിമില്‍ വൈക്കം നഗരസഭയിലെ കുടുംബശ്രീ മുഖേനയാണ് വിഷവിമുക്തമായ കറിപ്പൊടികള്‍, ധാന്യപ്പൊടികള്‍, തുണി സഞ്ചി, പച്ചക്കറികള്‍ തുടങ്ങിയവ മിതമായ വിലയ്ക്ക് വിപണനം ചെയ്യുക. നഗരത്തിലെ ജനങ്ങള്‍ക്കാവശ്യമായ ഉല്‍പ്പന്നങ്ങള്‍ക്കായി വിപണനകേന്ദ്രവും സ്ഥാപിക്കും.
സമഗ്ര ജൈവകൃഷി പദ്ധതിയിലൂടെ നാടിനാവശ്യമായ പച്ചക്കറിയും, മുട്ട, പാല്‍ ഉല്‍പ്പാദനവും സ്വയം പര്യാപ്തമാക്കും. നിലവിലുള്ള നഗരസഭാ കാര്യലയം പൊളിച്ചു മാറ്റി നാലുനിലകളുള്ള ശതാബ്ദി മന്ദിരം നിര്‍മിക്കാനും ബജറ്റ് തുക വകയിരുത്തി. ഇതിനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. നഗരസഭ ലൈബ്രറി ഡിജിറ്റലൈസ് ചെയ്യുന്നതിന് രണ്ടുലക്ഷം രൂപയും പോളശ്ശേരിയില്‍ പണ്ഡിറ്റ് കെ.പി കറുപ്പന്‍ സ്മാരക സാംസ്‌ക്കാരിക കേന്ദ്രത്തിന് പത്തുലക്ഷം രൂപയും വകയിരുത്തി. പ്രൈവറ്റ് ബസ് സ്റ്റാന്റിലെ പുതിയ ഷോപ്പിംഗ് കോംപ്ലക്‌സ് നിര്‍മ്മിക്കാന്‍ ടോക്കണ്‍ തുക വകയിരുത്തി. ക്ഷീരകര്‍ഷകര്‍ക്ക് കറവ പശുക്കളെ വാങ്ങാന്‍ ക്ഷീരസംഘങ്ങള്‍ വഴി പത്ത് ലക്ഷം രൂപ വകയിരുത്തി.നഗരസഭാ കാര്യാലയത്തില്‍ കമ്പ്യൂട്ടര്‍ വല്‍ക്കരണവും നികുതി പിരിവില്‍ ഇ-പേയ്‌മെന്റും നടപ്പിലാക്കും. 15 ലക്ഷം രൂപ ഇതിനായി വകയിരുത്തി. ബീച്ച് കളിസ്ഥലം തുടര്‍പ്രവര്‍ത്തനങ്ങള്‍ക്ക് 65 ലക്ഷം രൂപ, വയോമിത്രം, പാലിയേറ്റീവ് കെയര്‍ പദ്ധതികള്‍ക്ക് പ്രമുഖ പരിഗണന, ഗവണ്‍മെന്റ് ബോയ്‌സ് ഹൈസ്‌കൂള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ അന്‍പത് ലക്ഷം രൂപ, ടൂറിസത്തിന് പത്ത് ലക്ഷം, ഹരിത പദ്ധതികള്‍ക്ക് ഇരുപത്തി മൂന്ന്‌ലക്ഷം, അംഗന്‍വാടി പ്രവര്‍ത്തകരുടെ ഓണറ്റേറിയത്തിന് പത്ത് ലക്ഷം, എല്ലാ വീടുകള്‍ക്കും ബയോഗ്യാസ് പ്ലാന്റ് സബ്‌സിഡി, മാലിന്യ സംസ്‌ക്കരണത്തിനായി 29 ലക്ഷം രൂപയും, ശാരീരിക വൈകല്യമുള്ള കുട്ടികളുടെ സ്‌കോളര്‍ഷിപ്പിന് മൂന്നരലക്ഷം രൂപയും ജലസംരക്ഷണത്തിന് എട്ട് ലക്ഷം രൂപയും റോഡുകള്‍ക്ക് ഒരുകോടി രൂപയും, പട്ടികജാതി വിഭാഗങ്ങള്‍ക്കും മത്സ്യതൊഴിലാളി മേഖലയ്ക്കും പ്രത്യേക പദ്ധതികള്‍ ഉള്‍പ്പെടുത്തി.
നഗരശ്രീ പദ്ധതിയില്‍ 500 വനിതകള്‍ക്ക് തൊഴില്‍ നല്‍കാനാകുമെന്നാണ് പ്രതീക്ഷ. നഗരസഭാ ചെയര്‍മാന്‍ എന്‍.അനില്‍ബിശ്വാസ് ബജറ്റ്-ആമുഖപ്രസംഗം നടത്തി. വൈസ് ചെയര്‍മാന്‍ എ.സി മണിയമ്മ ബജറ്റ് അവതരിപ്പിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'രാജ്യത്തിന്റെ നിയമങ്ങള്‍ക്കു മേലാണ് ബുള്‍ഡോസര്‍ കയറ്റുന്നത്' ബുള്‍ഡോസര്‍ രാജിനെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രിം കോടതി

National
  •  3 months ago
No Image

മലപ്പുറത്ത് രണ്ട് ആദിവാസി കുട്ടികള്‍ വീട്ടിനകത്ത് മരിച്ച നിലയില്‍

Kerala
  •  3 months ago
No Image

നിലപാടുകളുടെ കാർക്കശ്യത്തിലും സൗമ്യതയുടെ ചെറുപുഞ്ചിരി

Kerala
  •  3 months ago
No Image

ആര്‍.എസ്.എസ് നേതാക്കളെ കണ്ടത് നിഷേധിക്കാതെ എ.ഡി.ജി.പി; അന്‍വറിന്റെ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഢാലോചനയെന്നും മൊഴി

Kerala
  •  3 months ago
No Image

ഉത്സവകാല സ്പെഷൽ ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ

Kerala
  •  3 months ago
No Image

ആർ.എസ്.എസിന്റെ 'കേരള ഓപറേഷൻ'  ഇരുട്ടിൽതപ്പി ബി.ജെ.പി

Kerala
  •  3 months ago
No Image

ലോക ഫിസിയോ തെറാപ്പി ദിനാചരണം; ദുബൈ പൊലിസ് മെഡിക്കൽ പ്രദർശനമൊരുക്കി

uae
  •  3 months ago
No Image

യുഎഇ; കെട്ടിടവാടക തർക്കത്തിൽ അകപ്പെട്ട് കിടക്കുന്നത് നിരവധി മലയാളികൾ

uae
  •  3 months ago
No Image

ട്രക്കിലേക്ക് കാർ ഇടിച്ചുകയറി; അപകടത്തിൽ നാല് പേർ മരിച്ചു

National
  •  3 months ago
No Image

ദുബൈ: മെട്രോയിലും ബസ് സ്റ്റേഷനുകളിലും ഡെലിവറി റൈഡർമാർക്കായി ആർടിഎ വിശ്രമകേന്ദ്രങ്ങൾ അനുവദിച്ചു

uae
  •  3 months ago