HOME
DETAILS
MAL
ജില്ലാ ആശുപത്രിയില്‍ എത്തുന്നത് 2000ലധികം രോഗികള്‍
backup
May 26 2018 | 07:05 AM
കണ്ണൂര്‍: ഒരേസമയം കൂടുതല്‍ പേര് അഡ്മിറ്റായതിനാലാണ് ആശുപത്രിയില്‍ എത്തിയവര്‍ക്ക് അസൗകര്യം നേരിടേണ്ടി വരുന്നതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ് പറഞ്ഞു. പ്രതിദിനം അറുന്നൂറും എഴുന്നൂറും രോഗികള്‍ വന്നിരുന്ന ആശുപത്രിയില്‍ ഇപ്പോള്‍ രണ്ടായിരത്തിനടുത്ത് ആള്‍ക്കാരാണ് ചികിത്സ തേടിയെത്തുന്നത്. 23 പേര്‍ക്ക് കിടക്കാവുന്ന പ്രസവവാര്‍ഡില്‍ കഴിഞ്ഞദിവസം 27ഓളം പേര് എത്തിയതോടെ രണ്ടു കിടക്കകള്‍ ചേര്‍ത്തിട്ട് മൂന്നു അമ്മമാര്‍ക്ക് കിടക്കുന്ന സാഹചര്യം ഉണ്ടായിരുന്നു. ഇവരെ അഡ്മിറ്റ് ചെയ്യുമ്പോള്‍ തന്നെ വിഷയം അവതരിപ്പിച്ചതാണ്. എന്നാല്‍ മറ്റു ആശുപത്രികളില്‍ ചികിത്സ തേടാന്‍ ഇവര്‍ തയാറാകാത്തതിനാലാണ് ഇത്തരത്തില്‍ കിടത്തേണ്ടി വന്നതെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."