പരിസ്ഥിതി ദിനത്തിനായി ഒരുങ്ങി 3,10,000 വൃക്ഷത്തൈകള്‍
കല്‍പ്പറ്റ: പരിസ്ഥിതി ദിനമായ ജൂണ്‍ അഞ്ചിന് ജില്ലയില്‍ നടുന്നതിനായി 3,10,000 വൃക്ഷത്തൈകള്‍ തയാറായി.
സാമൂഹിക വനവല്‍കരണ വിഭാഗത്തിന്റെ കല്‍പ്പറ്റ ചുഴലി, മാനന്തവാടി ബേഗൂര്‍, സുല്‍ത്താന്‍ ബത്തേരി നഴ്‌സറികളിലാണ് തൈകള്‍ തയാറാക്കുന്നത്. ബത്തേരി, മാനന്തവാടി, കല്‍പ്പറ്റ റേഞ്ച് ഓഫിസുകള്‍ മുഖേന തൈകള്‍ സൗജന്യ നിരക്കില്‍ വിതരണം ചെയ്യും. മുന്‍ വര്‍ഷത്തേക്കാള്‍ 60,000 തൈകള്‍ ഈ വര്‍ഷം കൂടുതല്‍ ഒരുക്കിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം രണ്ടര ലക്ഷത്തോളം തൈകളാണ് വിതരണം ചെയ്തത്. കണിക്കൊന്ന, മഹാഗണി, താന്നി, ഉങ്ങ്, ആര്യവേപ്പ്, കുമിഴ,് മന്ദാരം, മണിമരുത്, നീര്‍മരുത്, നെല്ലി, സീതപഴം, പേര, വാളന്‍പുളി, ലക്ഷ്മിതരു, ഗുല്‍മോഹര്‍, പൂവരശ്, മുള, ഉറുമാമ്പഴം, ആത്തച്ചക്ക, കുടംപുളി, മുരിങ്ങ, കുന്നിവാക, വീട്ടി, ചമത, കൂവളം, കരിങ്ങാരി എന്നീ ഇനങ്ങളില്‍പ്പെട്ടതാണ് നഴ്‌സറികളില്‍ വളരുന്ന തൈകള്‍.
പരിസ്ഥിതി ദിനത്തില്‍ നടുന്നതിനാവശ്യമായ തൈകള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വനംവകുപ്പ് നേരിട്ടെത്തിക്കും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, യുവജന സംഘടനകള്‍, മതസ്ഥാപനങ്ങള്‍, സര്‍ക്കാരിതര സ്ഥാപനങ്ങള്‍ തുടങ്ങിയവര്‍ നഴ്‌സറികളില്‍ നിന്നും ശേഖരിക്കണം.
തൈവിതരണം ഈമാസം 28ന് തുടങ്ങുമെന്ന് സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്‍ ഓഫിസര്‍ ഷജ്‌നാ കരീം പറഞ്ഞു. തൈകള്‍ ആവശ്യമുളള വ്യക്തികളും സ്ഥാപനങ്ങളും മുന്‍കൂട്ടി അപേക്ഷിക്കണം. സൗജന്യമായി തൈകള്‍ കൈപ്പറ്റുന്ന സ്ഥാപനങ്ങള്‍ പരിസ്ഥിതി ദിനത്തില്‍ അവ നട്ട് പരിപാലിക്കണം. പൊതുജനങ്ങള്‍ക്ക് സ്വകാര്യ ആവശ്യത്തിന് തൈകള്‍ ഒന്നിന് 17 രൂപ നിരക്കിലും ലഭ്യമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."