HOME
DETAILS

വടക്കനാട് സമരം 6-ാംദിവസത്തിലേക്ക്

  
backup
May 26 2018 | 08:05 AM

%e0%b4%b5%e0%b4%9f%e0%b4%95%e0%b5%8d%e0%b4%95%e0%b4%a8%e0%b4%be%e0%b4%9f%e0%b5%8d-%e0%b4%b8%e0%b4%ae%e0%b4%b0%e0%b4%82-6-%e0%b4%be%e0%b4%82%e0%b4%a6%e0%b4%bf%e0%b4%b5%e0%b4%b8%e0%b4%a4%e0%b5%8d

 

സുല്‍ത്താന്‍ ബത്തേരി: വടക്കനാട്ടെ വന്യമൃഗശല്യത്തിനെതിരേയുള്ള സമരം അഞ്ചുദിവസങ്ങള്‍ പിന്നിട്ടിട്ടും തിരിഞ്ഞുനോക്കാതെ ജില്ലാ ഭരണകൂടം. പ്രദേശത്തെ നിരന്തര ശല്യമായ കൊമ്പനെ മയക്കുവെടിവെച്ച് പിടികൂടി പ്രദേശത്ത് നിന്നും നീക്കണമെന്നാവിശ്യപ്പെട്ടാണ് വീട്ടമ്മമാര്‍ അനിശ്ചിതകാല നിരാഹാര സമരം നടത്തുന്നത്.
മുഴുവന്‍ രാഷ്ട്രീയ പാര്‍ട്ടികളുടേയും പിന്തുണയുണ്ടായിരുന്ന ഒന്നാംഘട്ട സമരം ഒത്തുതീര്‍പ്പാക്കാന്‍ സജീവ ഇടപെടല്‍ നടത്തിയ ജില്ലാ ഭരണകൂടമാണ് രണ്ടാംഘട്ട സമരത്തിന് നേരെ മുഖം തിരിഞ്ഞ് നില്‍ക്കുന്നത്. ഒന്നാംഘട്ട സമരം ഒത്തുതീര്‍പ്പാക്കുന്നതിന്റെ ഭാഗമായി നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാതായതോടെയാണ് കാട്ടാനശല്യത്തില്‍ പൊറുതി മുട്ടിയ ജനം വീണ്ടും സമരവുമായി രംഗത്തെത്തിയത്.
എന്നാല്‍ പ്രദേശത്തെ വന്യമൃഗ ശല്യം പരിഹരിക്കാനുള്ള നടപടികള്‍ പുരോഗമിക്കവേ സമരവുമായി രംഗത്തെത്തിയത് രാഷ്ട്രീയ പ്രേരിതമാണമെന്നാരോപിച്ച് സമരത്തെ പിന്തുണക്കില്ലെന്ന് സി.പി.എം നേതാക്കള്‍ പറഞ്ഞിരുന്നു. ഭരണപക്ഷത്തെ പ്രധാനികളുടെ പിന്തുണയില്ലാത്ത സമരം വിജയിക്കാന്‍ പാടില്ലെന്ന തരത്തിലാണ് ജില്ലാ ഭരണകൂടവും വനം വകുപ്പും പ്രവര്‍ത്തിക്കുന്നതെന്ന ആക്ഷേപം ശക്തമാണ്.
അതേസമയം, ആദ്യ ഘട്ടത്തില്‍ നിരാഹാരം അനുഷ്ഠിച്ച രണ്ടുപേരെ ആരോഗ്യ നില വഷളായതിനെതുടര്‍ന്ന് വ്യാഴാഴ്ച അറസ്റ്റ് ചെയ്തു നീക്കിയിരുന്നു.
ഇവര്‍ക്ക് പകരമായി പ്രദേശത്തെ സോണിയ ജയിംസ്, ഷേര്‍ളി പൗലോസ് എന്നിവര്‍ നിരാഹാരം ആരംഭിച്ചു.
ഇന്നലെയും നിരവധി സംഘടന പ്രതിനിധികള്‍ സമരപ്പന്തലിലെത്തി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. കിസാന്‍ ജനത സംസ്ഥാന വൈസ ്പ്രസിഡന്റ് എന്‍.ഒ ദേവസി, കോണ്‍ഗ്രസ് മണ്ഡലം ഭാരവാഹികളായ എം.പി ഗംഗാധരന്‍, കെ.വി ബാലകൃഷ്ണന്‍, എന്‍.കെ വാസു, നാഷനല്‍ ഹൗസ് വൈവ്‌സ് അസോസിയേഷന്‍ ജില്ല പ്രസിഡന്റ് കാതറിന്‍ ഡിസൂസ, ഓള്‍ കേരള തയ്യല്‍ തൊഴിലാളി യൂനിയന്‍ വനിത പ്രവര്‍ത്തകര്‍ , മാതൃവേദി സു.ബത്തേരി മേഖലാ ഭാരവാഹികള്‍, ഫാ.മാത്യൂ മാടപ്പള്ളിക്കുന്നേല്‍ ഫാ.ജോസ് മുണ്ടക്കമറ്റത്തില്‍ ഫാ.ജെയ്‌സണ്‍ കുഴിക്കണ്ടത്തില്‍ സമരപന്തലിലെത്തി പിന്തുണ പ്രഖ്യാപിച്ചു.
കൊമ്പനെ തുരത്തുന്ന നടപടി തുടരുന്നു
സുല്‍ത്താന്‍ ബത്തേരി: വടക്കനാട്ടെ സ്ഥിരം ശല്യമായ റേഡിയോ കോളര്‍ ഘടിപ്പിച്ച കൊമ്പനെ തുരത്തുന്നതിലുള്ള നടപടികള്‍ തുടരുന്നതായി വനം വകുപ്പ് അധികൃതര്‍ പറഞ്ഞു.
കുങ്കിയാനകളെ ഉപയോഗിച്ചും ശബ്ദമുണ്ടാക്കുന്ന തോക്ക് ഉപയോഗിച്ചും കാട്ടാനയെ ഭയപ്പെടുത്തി ഓടിക്കുന്നതിനുള്ള പ്രവര്‍ത്തനമാണ് തുടരുന്നത്. കഴിഞ്ഞ ദിവസങ്ങളലുണ്ടായ ശക്തമായ മഴ ആനയെ തുരത്തുന്നതിന് തടസമായിട്ടുണ്ടെന്നും അധികൃതര്‍ പറഞ്ഞു.
കൊമ്പനെ പിടികൂടാന്‍ ഉത്തരവിടണം: കര്‍ഷക പ്രതിരോധ സമിതി
സുല്‍ത്താന്‍ ബത്തേരി: വടക്കനാട് പ്രദേശത്ത് ജനങ്ങളുടെ ഉറക്കം കെടുത്തുന്ന കാട്ടുകൊമ്പനെ പിടികൂടി മാറ്റാന്‍ സര്‍ക്കാര്‍ ഉടന്‍ ഉത്തരവിറക്കണമെന്ന് ജില്ലാ കര്‍ഷക പ്രതിരോധ സമിതി ആവശ്യപ്പെട്ടു. ജനങ്ങളുടെ മുഴുവന്‍ പിന്തുണയോടെ നടന്ന വടക്കനാട് സമരത്തെത്തുടര്‍ന്ന് ഉണ്ടാക്കിയ ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ നടപ്പാക്കണം. തുടര്‍ച്ചയായി ഉണ്ടാകുന്ന ആനകളുടെ ആക്രമണം അവസാനിപ്പിക്കാന്‍ നടപടികള്‍ കൈക്കൊള്ളുന്നതിന് പകരം ജനപ്രതിനിധികളും ഉദ്യോഗസ്ഥരും അന്യോന്യം പഴിചാരി രസിക്കുകയാണ്. കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് ഇന്ന് സുല്‍ത്താന്‍ ബത്തേരിയില്‍ കണ്‍വന്‍ഷന്‍ ചേരും. ചുങ്കം ലൂഥറന്‍ ചര്‍ച്ച് ഹാളില്‍ രാവിലെ 10ന് നടക്കുന്ന കണ്‍വെന്‍ഷന്‍ ജോര്‍ജ് മാത്യു ഉദ്ഘാടനം ചെയ്യുമെന്ന് വി.കെ സദാനന്ദന്‍ അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിദ്വേഷപ്രസംഗം നടത്തിയ ജഡ്ജിയെ ഇംപീച്ച് ചെയ്യാന്‍ ഇന്‍ഡ്യാ സഖ്യം; എങ്ങിനെ നടപ്പാക്കും? ഇതുവരെ ആറുനീക്കങ്ങള്‍; മൂന്നെണ്ണം പരാജയം | in depth

National
  •  3 days ago
No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  3 days ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  3 days ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  3 days ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  3 days ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  3 days ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  3 days ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  3 days ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  3 days ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  3 days ago