ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി
ആലപ്പുഴ: കണ്‍ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറലിന്റെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ എക്‌സൈസ് വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടുത്തുന്നതിന് ജില്ലയില്‍ അക്കൗണ്‍ന്റ് ജനറല്‍ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. ജില്ലയിലുള്ള ഡിസ്റ്റലറിയിലും, ബ്രൂവറിയിലും പരിശോധന തുടര്‍ന്നു. ജില്ലയിലെ കെ.എസ്.ബി.സിയുടെ മൊത്തവിതരണ കേന്ദ്രവും ഏതാനും ചില്ലറ വില്‍പ്പന ശാലകളും സന്ദര്‍ശിച്ച് മദ്യവിതരണ ശ്യംഖലയില്‍ വരുത്തേണ്ട മാറ്റങ്ങള്‍ വിലയിരുത്തി. തുടര്‍ന്ന് ജില്ലയിലെ കള്ളുഷാപ്പുകളും ബിയര്‍ പാര്‍ലറുകളും എക്‌സൈസ് ഉദ്യോഗസ്ഥരുമായി ചേര്‍ന്ന് പരിശോധിക്കുകയും രാസപരിശോധനയ്ക്കായി സാമ്പിള്‍ ശേഖരിക്കുകയും ചെയ്തു.
സ്‌കൂള്‍ ബസ് വെള്ളക്കെട്ടിലേയ്ക്ക് മറിഞ്ഞു; അപകടമൊഴിവായത് തലനാരിഴയ്ക്ക്
മുതുകുളം: സ്‌കൂള്‍ ബസ് വെളളക്കെട്ടിലേയ്ക്ക് മറിഞ്ഞു. അപകടമൊഴിവായത് തലനാരിഴയ്ക്ക്. കുമാരപുരം എരിക്കാവ് മുണ്ടപ്പള്ളി സ്‌കൂളിന് പടിഞ്ഞാറ് വശം പഴയചിറ റോഡിലാണ് ബസ് വെള്ളക്കെട്ടിലേക്ക് മറിഞ്ഞത്. ഇന്നലെ വൈകുന്നേരം നാല് മണിയോടെയായിരുന്നു അപകടം.
ബസിന്റെ പകുതിയോളം വെളളത്തില്‍ മുങ്ങിയെങ്കിലും കുട്ടികള്‍ എല്ലാംതന്നെ യാതൊരു പരിക്കുകളും ഏല്‍ക്കാതെ അത്ഭുതകരമായി രക്ഷപെട്ടു. കുമാരപുരം പൊത്തപ്പള്ളി കെ.കെ.വി.എം എച്ച്.എസ്.എസിലെ ബസാണ് അപകടത്തില്‍ പെട്ടത്. വീതി കുറഞ്ഞ റോഡില്‍ സ്‌കൂട്ടറിന് സൈഡ് കൊടുക്കാന്‍ ശ്രമിക്കവെയാണ് ബസ് മറിഞ്ഞത്.
41 കുട്ടികളും ആയയും ബസില്‍ ഉണ്ടായിരുന്നത്. സംഭവം നടന്നയുടന്‍ ഓടി കൂടിയ നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
തുടര്‍ന്ന് പോലീസ്, ഫയര്‍ ഫോഴ്‌സ്, റവന്യൂ അധികൃതരും, കായകുളം അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ ബിജു, വിവിധ ജനപ്രതിനിധികള്‍ എന്നിവര്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. പിന്നീട് അപകടത്തില്‍പെട്ട മുഴവന്‍ വിദ്യാര്‍ഥികളേയും വീടുകളിലെത്തിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."