വേദാന്തയെ ലണ്ടന്‍ ഓഹരി വിപണിയില്‍നിന്ന് നീക്കണമെന്ന് ബ്രിട്ടീഷ് പ്രതിപക്ഷം
ലണ്ടന്‍: തൂത്തുകുടിയില്‍ നാട്ടുകാര്‍ക്കെതിരേ പൊലിസ് നടത്തിയ വെടിവയ്പ്പിന്റെ അനുരണനങ്ങള്‍ ബ്രിട്ടനിലും. ബഹുരാഷ്ട്ര കുത്തക കമ്പനിയായ വേദാന്തയെ ലണ്ടന്‍ സ്റ്റോക്ക് എക്സ്ചേഞ്ചില്‍നിന്ന് നീക്കം ചെയ്യണമെന്ന ആവശ്യവുമായി ബ്രിട്ടീഷ് പ്രതിപക്ഷ കക്ഷിയായ ലേബര്‍ പാര്‍ട്ടി രംഗത്തെത്തി.
തമിഴ്നാട്ടില്‍ വേദാന്ത കമ്പനിക്കെതിരേ പ്രതിഷേധിച്ച 13 പേര് കൊല്ലപ്പെട്ട സംഭവം ഞെട്ടിക്കുന്നതാണ്. സംഭവത്തില്‍ നടപടിയെടുക്കണമെന്ന് പാര്‍ട്ടി ആവശ്യപ്പെടുകയാണെന്ന് ലൈബര്‍ പാര്‍ട്ടി തലവന്‍ ജോണ്‍ മക്ഡോണല്‍ ആവശ്യപ്പെട്ടു. ''ഗ്രാമീണരെ നിര്‍ബന്ധിപ്പിച്ച് കുടിയൊഴിപ്പിച്ചും പരിസ്ഥിതി നിയമങ്ങള്‍ ലംഘിച്ചുമാണ് വര്‍ഷങ്ങളായി ഈ ബഹുരാഷ്ട്ര കുത്തക ഖനനമടക്കമുള്ള കാര്യങ്ങള്‍ തുടരുന്നത്. ഇന്ത്യയിലും സാംബിയയിലും മറ്റു രാജ്യങ്ങളിലുമെല്ലാം വേദാന്ത കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ നടത്തുന്നതായി ആംനെസ്റ്റി ഇന്റര്‍നാഷനല്‍ അടക്കമുള്ള രാജ്യാന്തര എന്‍.ജി.ഒകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്'' മക്ഡോണല്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."