ഇതര മതക്കാരിയായ സുഹൃത്തിനൊപ്പം കണ്ടതിന് യുവാവിന് ക്രൂര മര്‍ദനം
കാണ്‍പൂര്‍: ഇതര മതക്കാരിയായ സുഹൃത്തിനൊപ്പം കണ്ടതിന് യുവാവിന് സഘ്പരിവാറുകാരുടെ ക്രൂര മര്‍ദനം. ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ വെള്ളിയാഴ്ചയാണ് സംഭവം. പെണ്‍കുട്ടിയുമായുള്ള ബന്ധം ചോദ്യം ചെയ്ത അക്രമികള്‍ യുവാവിനെ മര്‍ദിക്കുകയായിരുന്നു. ആക്രമിക്കുന്ന ദൃശ്യങ്ങള്‍ മര്ദിക്കുന്നവര് തന്നെ പുറത്തുവിട്ടു. മൂന്ന് വര്‍ഷമായി പെണ്‍കുട്ടിയുമായി പരിചയത്തിലാണെന്ന് യുവാവ് പറയുന്നുണ്ട്.
മുസ്ലിം സമുദായ അംഗമായ യുവാവ് യുവതിയെ കാണാന്‍ റെയില്‍വേ സ്റ്റേഷനില്‍ പോയിരുന്നു. ഇതേ പ്രദേശത്തത്തുകാരായ അക്രമികള്‍ യുവാവിനെ പിന്തുടരുകയും പെണ്‍കുട്ടിക്കൊപ്പം കണ്ടതിനെ തുടര്‍ന്ന് ചോദ്യം ചെയ്യുകയും ചെയ്തു. യുവാവിന്റെ പ്രതികരണത്തെ തുടര്‍ന്ന് അക്രമികള്‍ അദ്ദേഹത്തെ മര്‍ദിക്കുകായിരുന്നു.
നിന്നെ അവസാനിപ്പിക്കാന്‍ ഞങ്ങള്ക്കായിട്ടില്ലെങ്കില് ഞങ്ങളുടെ പേരു മാറ്റുമെന്ന ഭീഷണിയും അക്രമികള്‍ മുഴക്കുന്നുണ്ട്. സംഘ്പരിവാര്‍ പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നലെന്നും പെണ്‍കുട്ടിയെ ദീര്‍ഘകാലത്തിന് ശേഷമാണ് കാണാന്‍ പോവുന്നതെന്നും യുവാവ് പറഞ്ഞു.
ഉത്തരാഖണ്ഡില്‍ ആള്‍ക്കൂട്ടത്തിന്റെ ആക്രമണത്തില്‍ യുവാവിനെ പൊലിസുകാരന് രക്ഷപ്പെടുത്തുന്ന വിഡിയോ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇതിനു പിന്നാലെയാണ് കാണ്‍പൂരിലെ സംഭവം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."