എസ് കരുണാകരക്കുറുപ്പ് പുരസ്കാരം ഇ.എ കുമാരന് സമ്മാനിച്ചു
ആലപ്പുഴ: മൂല്യങ്ങള്‍ ചോര്‍ന്ന് പോകുന്ന കാലയളവില്‍ തൊഴിലാളികള്‍ക്ക് വേണ്ടി പോരാടിയ നേതാവായിരുന്നു ഇ.എ കുമാരനെന്നു സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. ആലപ്പുഴ ജില്ലാ ലേബര്‍ വെല്‍ഫെയര്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ എസ് കരുണാകരക്കുറുപ്പ് സ്മാരക അവാര്‍ഡ് ദാന സമ്മേളനം വൈ.എം.സി.എ ഹാളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എസ് കരുണാകരകുറുപ്പ് സ്മാരക പൊതുപ്രവര്‍ത്തക അവാര്‍ഡ് ട്രേഡ് യൂനിയന്‍ നേതാവ് ഇ.എ കുമാരന് കാനം രാജേന്ദ്രന് നല്കി. ആലപ്പുഴ ജില്ലാ ലേബര്‍ വെല്‍ഫയര്‍ സൊസൈറ്റി രക്ഷാധികാരി പി ജ്യോതിസ് അധ്യക്ഷനായി. എസ് കരുണാകരക്കുറുപ്പ് അനുസ്മരണ പ്രഭാഷണം സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ടി പുരുഷോത്തമന് നടത്തി. എസ്.എസ.എല്‍.സി വിദ്യാര്‍ഥികള്‍ക്കുള്ള ക്യാഷ് അവാര്‍ഡ് വിതരണം സി.പി.ഐ സംസ്ഥാന കൗണ്‍സില്‍ അംഗം എ ശിവരാജനും എസ.എസ്.എല്‍.സിയ്ക്ക് ഉയര്‍ന്ന വിജയം കരസ്ഥമാക്കിയ വിദ്യാര്‍ഥികളെ ആദരിക്കല്‍ എ.ഐ.ടി.യു.സി സംസ്ഥാന സെക്രട്ടറി ടി.ജെ ആഞ്ചലോസും പ്ലസ്ടു വിദ്യാര്‍ഥികള്‍ക്കുള്ള ക്യാഷ് അവാര്‍ഡ് വിതരണം സി.പി.ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം പി.വി സത്യനേശനും നോട്ടുബുക്ക് വിതരണം എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി അഡ്വ. വി മോഹന്‍ദാസും നിര്‍വഹിച്ചു. സി.പി.ഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി എന്‍ സുകുമാരപിള്ള, അഡ്വ. ജോയിക്കുട്ടി ജോസ്, എന്‍.പി കമലാധരന്‍, വി.ജെ ആന്റണി, വി.എം ഹരിഹരന്, ഡി.പി മധു, ആര് സുരേഷ്, എ.എം ഷിറാസ്, ബി അന്‍സാരി, ജില്ലാ ലേബര്‍ വെല്‍ഫെയര്‍ സൊസൈറ്റി പ്രസിഡന്റ് പി.യു അബ്ദുള്‍കലാം, റോസമ്മ ദേവസ്യ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."