HOME
DETAILS

കുറുപ്പന്തറ-പിറവം റെയില്‍പാതയില്‍ ജൂലൈ ആദ്യവാരം പരിശോധന നടത്തും

  
backup
June 30 2016 | 08:06 AM

%e0%b4%95%e0%b5%81%e0%b4%b1%e0%b5%81%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%b1-%e0%b4%aa%e0%b4%bf%e0%b4%b1%e0%b4%b5%e0%b4%82-%e0%b4%b1%e0%b5%86%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d


കടുത്തുരുത്തി: കോട്ടയം-എറണാകുളം റെയില്‍പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി കുറുപ്പന്തറ-പിറവം റെയില്‍പാതയില്‍ അടുത്തമാസം ആദ്യവാരത്തില്‍ റെയില്‍വേയുടെ സേഫ്റ്റി കമ്മീഷണര്‍ പരിശോധന നടത്തും. സേഫ്റ്റി കമ്മീഷണറുടെ പരിശോധന കഴിഞ്ഞു സര്‍ട്ടിഫിക്കറ്റ് ലഭിച്ചു പത്തു ദിവസത്തിനുള്ളില്‍ പുതിയ പാതയിലൂടെ ട്രെയിനുകള്‍ ഓടി തുടങ്ങും.
പുതിയ പാതയുടെ നിര്‍മാണം പൂര്‍ത്തിയായതിനെ തുടര്‍ന്ന് പരീക്ഷണാര്‍ഥം കഴിഞ്ഞ ദിവസം പുതിയ പാതയിലൂടെ എന്‍ജിന്‍ ഓടിച്ചു നോക്കിയിരുന്നു. വൈദ്യുതീകരണ ജോലികള്‍ പൂര്‍ത്തിയാകാത്തതിനാല്‍ ഡീസല്‍ എന്‍ജിനാണ് പരിശോധനയ്ക്കുപയോഗിച്ചത്. റെയില്‍പാതയുടെ ജോലികള്‍ പൂര്‍ത്തിയായി കഴിഞ്ഞു. പാതയിലെ വൈദ്യുതീകരണ ജോലികള്‍ ഏതാണ്ട് പൂര്‍ത്തിയായി വരുന്നു. കോട്ടയം-എറണാകുളം പാതയില്‍ വാലാച്ചിറ സ്റ്റേഷനും വൈക്കം റോഡ് സ്റ്റേഷനും മധ്യേയുള്ള ഭാഗത്താണ് വൈദ്യുതീകരണ ജോലികള്‍ നടക്കുന്നത്.
വൈദ്യുതീകരണത്തിനായുള്ള ഇരുമ്പ് കേഡറുകളും പാതയോട് ചേര്‍ന്ന് സ്ഥാപിച്ചു വരികയാണ്. ബലവത്തായ കോണ്‍ക്രീറ്റ് തൂണുകള്‍ സ്ഥാപിച്ച ശേഷമാണ് പുതിയ റെയില്‍പ്പാളം സ്ഥാപിച്ചത്.
തുടര്‍ന്ന് കോണ്‍ക്രീറ്റ് തൂണുകളിലേക്ക് റെയില്‍പാതകള്‍ ക്ലാംബ് ചെയ്തു ഉറപ്പിക്കുകയായിരുന്നു. പാളം സ്ഥാപിച്ചു കഴിഞ്ഞെങ്കിലും മെറ്റലുകള്‍ നിരത്തി വിടവുകള്‍ അടയ്ക്കുന്ന ജോലികള്‍ ഇനിയും പൂര്‍ത്തിയാകാനുണ്ട്. കൂറ്റന്‍ ക്രെയിന്‍ ഉപയോഗിച്ചാണ് പുതിയ പാതയില്‍ കോണ്‍ക്രീറ്റ് തൂണുകളും റെയില്‍പാളങ്ങളും എടുത്തു വച്ചത്. നേരത്തെ പഴയ പാതയിലെ വൈദ്യൂതീകരണ ജോലികള്‍ നടത്തുന്നതിനായി ഇതുവഴിയുള്ള ട്രെയിന്‍ഗതാഗതം നിര്‍ത്തി വച്ചിരുന്ന സമയത്ത് പഴയ പാതയിലെ കാലപ്പഴക്കം മൂലം തകരാറിലായ പാളം പല സ്ഥലത്തും മാറ്റി സ്ഥാപിച്ചിരുന്നു. പുതിയ ട്രാക്കിലെ പണികള്‍ പൂര്‍ത്തിയാക്കി ട്രെയിന്‍ ഗതാഗതം ഇതുവഴിയും നടത്താന്‍ കഴിയുന്നതോടെ കോട്ടയം-എറണാകുളം റെയില്‍പാതയില്‍ വന്‍വികസനമാണ് ഉണ്ടാകാന്‍ പോകുന്നത്. വൈക്കം റോഡ് റെയില്‍വേ സ്റ്റേഷനില്‍ ഒന്നര കിലോമീറ്റര്‍ ഭാഗത്തു രണ്ടാമത്തെ പാതയില്‍ പാളം ഉറപ്പിച്ചു ഇതുവഴി ട്രെയിനുകള്‍ കടത്തിവിട്ടിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടില്‍ കാട്ടാന ആക്രമണം; നിര്‍മ്മാണ തൊഴിലാളിക്ക് പരിക്കേറ്റു

Kerala
  •  5 minutes ago
No Image

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ്; ആം ആദ്മി പാനൽ പൂർത്തിയായി;  കെജ്‌രിവാള്‍ ഡല്‍ഹിയില്‍; അതിഷി കല്‍ക്കാജിയില്‍

National
  •  22 minutes ago
No Image

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന ബസില്‍ തീയും പുകയും

Kerala
  •  an hour ago
No Image

മുണ്ടക്കൈ ദുരന്തം; കേന്ദ്ര നിലപാട് ക്രൂരം'; കൂട്ടായ പ്രതിരോധം വേണമെന്ന് മുഖ്യമന്ത്രി

Kerala
  •  an hour ago
No Image

കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയ്ക്ക് അപമാനം; മുഖം നോക്കാതെ നടപടിയെടുക്കണം; ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ ബിനോയ് വിശ്വം

Kerala
  •  2 hours ago
No Image

സഊദി തൊഴിൽ വിസ: കൂടുതൽ പ്രൊഫഷനലുകൾക്ക് പരീക്ഷ നിർബന്ധമാക്കി

Saudi-arabia
  •  3 hours ago
No Image

സുപ്രിം കോടതി ഉത്തരവ് കാറ്റില്‍ പറത്തി സംഭലില്‍ യോഗിയുടെ ബുള്‍ഡോസര്‍ രാജ് തുടരുന്നു; വീടുകളുടെ മുന്‍വശങ്ങള്‍ പൊളിച്ചു തുടങ്ങി

National
  •  3 hours ago
No Image

സംഭലില്‍ 40 വര്‍ഷത്തോളമായി അടച്ചിട്ട ക്ഷേത്രം തുറന്നു കൊടുക്കുന്നു

National
  •  3 hours ago
No Image

റഷ്യന്‍ സൈന്യം സിറിയ വിടുന്നു

International
  •  3 hours ago
No Image

മെക് 7നെ കുറിച്ച് ആക്ഷേപമില്ല, വ്യായാമത്തിനായുള്ള സംഘടന പ്രോല്‍സാഹിപ്പിക്കപ്പെടേണ്ടത്; വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ പി മോഹനന്‍

Kerala
  •  4 hours ago