വനംവകുപ്പിന്റെ മതില്‍ പൊളിച്ച് താല്‍ക്കാലിക നടവഴിയൊരുക്കി ഇനി കാലികളെ മേക്കാന്‍ കര്‍ഷകര്‍ക്ക് വനത്തില്‍ പോകാം
കരുളായി: മൂത്തേടം ബാലംകുളത്ത് വനം വകുപ്പ് നിര്‍മിച്ച മതില്‍ പൊളിച്ചു@ാക്കിയ നടവഴിയിലൂടെ മേഖലയിലെ കര്‍ഷകര്‍ കാലി മേക്കാന്‍ വനത്തിലേക്ക് പോയി. വനം വകുപ്പ് അനുമതി നല്‍കിയതിനെ തുടര്‍ന്ന് നാട്ടുകാര്‍ തന്നെയാണ് വഴി നിര്‍മിച്ചത്. വനാതിര്‍ത്തിയില്‍ അകത്തേക്ക് കടക്കാനാവാത്തവിധം മതില്‍ നിര്‍മിച്ചതിനെതിരേ പ്രദേശവാസികള്‍ പ്രതിഷേധവുമായി എത്തിയിരുന്നു. ഈ സംഭവം സുപ്രഭാതം വാര്‍ത്ത് നല്‍കിയിരുന്നു. സംബവവുമായി ബന്ധപ്പെട്ട് സി.പി.ഐ പ്രവര്‍ത്തകര്‍ പ്രതിക്ഷേധവുമായി രംഗത്ത് വന്നിരുന്നു. ഇതേ തുടര്‍ന്നാണ് ഡി.എഫ്.ഒ മതില്‍ പൊളിച്ച് നടവഴി നിര്‍മിക്കാന്‍ അനുമതി നല്‍കിയത്. ഈ പ്രദേശത്തുള്ളവര്‍ ആടുമാടുകളെ മേച്ചാണ് ഉപജിവനം നയിക്കുന്നത്. ആടിനെ തീറ്റാനുംമറ്റും ഇവര്‍ വനത്തെയാണ് ആശ്രയിക്കുന്നത്. വഴിയുടെ നിര്‍മാണ പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിച്ച് ഞായറാഴ്ച രാവിലെ മുതല്‍തന്നെ വഴി ഉപയോഗിച്ചു തുടങ്ങി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."