തഴപ്പായുടെ നാടിനെ പ്ലാസ്റ്റിക്ക് മാലിന്യമുക്തമാക്കാന്‍ പഞ്ചായത്ത്
കരുനാഗപ്പള്ളി: തഴപ്പായുടെ നാടായ തഴവ പഞ്ചായത്തിനെ സമ്പൂര്‍ണ പ്ലാസ്റ്റിക്ക് മാലിന്യമുക്തമാക്കാന്‍ പഞ്ചായത്ത് ഭരണ സമിതി രംഗത്ത്. വിവിധ വാര്‍ഡുകളിലെ എല്ലാത്തരം പ്ലാസ്റ്റിക്ക് മാലിന്യങ്ങളും പൊതുജന പങ്കാളിത്തത്തോടെ ശേഖരിച്ച് ശാസ്ത്രീയമായി സംസ്‌കരിക്കുന്നതാണു പദ്ധതി. പഞ്ചായത്തംഗങ്ങളും ആരോഗ്യ, കുടുംബശ്രീ, തൊഴിലുറപ്പ് പ്രവര്‍ത്തകരും പ്ലാസ്റ്റിക്ക് ശേഖരണത്തിനിറങ്ങും. പദ്ധതിയുടെ ഉദ്ഘാടനം പാവുമ്പ ചിറയ്ക്കല്‍ വാര്‍ഡില്‍ വീടുകളില്‍ നിന്ന് പ്ലാസ്റ്റിക്ക് ശേഖരിച്ചു പഞ്ചായത്ത് പ്രസിഡന്റ് എസ് ശ്രീലത നിര്‍വഹിച്ചു. മാതൃകാപരമായ ഈ പദ്ധതി പഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളിലും നടപ്പാക്കി തഴവയെ സമ്പൂര്‍ണ്ണ പ്ലാസ്റ്റിക്ക് മുക്തമാക്കുമെന്ന് പ്രസിഡന്റ് പറഞ്ഞു.
ഒറ്റ ദിവസം കൊണ്ട് 550 വീടുകള്‍ സന്ദര്‍ശിച്ച് 200 ചാക്ക് പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ ശേഖരിച്ച് സംസ്‌കരിക്കുന്ന ഏജന്‍സിക്ക് കൈമാറി. പ്ലാസ്റ്റിക്ക് വേസ്റ്റ് മാനേജ്‌മെന്റ് റൂള്‍ നവംബര്‍ ഒന്നു മുതല്‍ പഞ്ചായത്തില്‍ പ്രാബല്യത്തില്‍ വരുത്തിയിട്ടുണ്ട്. ഇത് പ്രകാരം 50 മൈക്രോണില്‍ കുറയാത്ത പ്ലാസിറ്റിക്ക് സാധനങ്ങളെ വില്‍ക്കാനും ഉപയോഗിക്കാനുമാവൂ. പ്ലാസ്റ്റിക്ക് ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്ന വ്യാപാരികള്‍ പഞ്ചായത്തില്‍ രജിസ്റ്റര്‍ ചെയ്യണം. വൈസ്പ്രസിഡന്റ് കവിതാ മാധവന്‍ അധ്യക്ഷയായി. വികസനകാര്യ സ്റ്റാന്‍ിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അനുപമ,സെക്രട്ടറി ഷാനവാസ്,മെഡിക്കല്‍ ഓഫീസര്‍ ഷെഹ്‌ന,സുനില്‍, ജയകുമാരി, ഹരികുമാര്‍ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."