കുമിഞ്ഞു കൂടുന്ന മാലിന്യപ്രശ്നങ്ങള്‍ കുറയുന്ന പൗരബോധത്തിന്റെ സൂചിക: ജസ്റ്റിസ് കെ.ടി തോമസ്
കോട്ടയം: ജില്ലയില്‍ കുമിഞ്ഞ് കൂടുന്ന മാലിന്യപ്രശ്നങ്ങള്‍ കുറയുന്ന പൗരബോധത്തിന്റെകൂടി സൂചികയാണെന്ന് ജസ്റ്റിസ് കെ.ടി തോമസ്.
സംസ്ഥാന മന്ത്രിസഭ വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പും ജില്ലാ പ്ലാനിംഗ് ഓഫീസും സംയുക്തമായി ജില്ലാ ഭരണകൂടത്തിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച വികസന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്വന്തം വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നതു പോലെ പൊതുയിടങ്ങള്‍ വൃത്തിയായി സൂക്ഷിക്കാന്‍ വിദ്യാസമ്പന്നരായ നമ്മള്‍ മെനക്കെടാറില്ല.
മഴ പെയ്താല്‍ കോട്ടയം നഗരത്തിലെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഒരു സ്ഥലത്ത് നിന്നും മറ്റൊരു സ്ഥലത്തേക്ക് ഒഴുകി കുന്ന് കൂടുന്ന സ്ഥിതിയാണ് ഇപ്പോള്‍. ഈ സ്ഥിതിക്ക് മാറ്റം ഉണ്ടാകണം. ഇതിന് ക്രിയാത്മകമായ ഇടപെടലുകള്‍ ജനങ്ങളുടെ ഭാഗത്തു നിന്നും ഉണ്ടാകണം അദ്ദേഹം പറഞ്ഞു.
ദേശീയ ചലച്ചിത്ര പുരസ്‌ക്കാര ജേതാവ് സജീവ് പാഴൂരിനെ അദ്ദേഹം ആദരിച്ചു. ജില്ലാ കലക്ടര്‍ ഡോ. ബി. എസ് തിരുമേനി അധ്യക്ഷനായി. ഐ ആന്‍ഡ് പിആര്‍ഡി മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ കെ.അബദുല്‍ റഷീദ് സംസാരിച്ചു. ലണ്ടന്‍ ബ്രൂണല്‍ യുനിവേഴ്സ്റ്റി എന്‍വയോണ്‍മെന്റല്‍ സയന്റിസ്റ്റ് ഡോ. അജി പീറ്റര്‍ ഉപഭോക്തൃ ജീവിതവും പരിസ്ഥിത് ആഘാതവും പുനര്‍ചിന്തനം എന്ന വിഷയത്തിലും കെ.വി.കെ കുമരകം പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ഡോ. ജി. ജയലക്ഷ്മി കര്‍ഷകരുടെ വരുമാന വര്‍ദ്ധനവും കാര്‍ഷിക രംഗത്തെ സംയോജിത ശാസ്ത്രീയ മാറ്റങ്ങളും എന്ന വിഷയത്തിലും റബര്‍ ബോര്‍ഡ് സീനിയര്‍ സയന്റിസ്റ്റ് ഡോ.സതീഷ് ബാബു റബര്‍ കൃഷിയും റബര്‍ അധിഷ്ഠിത വ്യവസായങ്ങളും കാഴ്ചപ്പാട് എന്ന വിഷയത്തിലും ജില്ലാ വ്യവസായ കേന്ദ്രം റിട്ട. മാനേജര്‍ ടി.ബി രമണന്‍ സംരംഭകത്വ വികസനം പ്രശ്‌നങ്ങളും പരിഹാരങ്ങളും എന്ന വിഷയത്തിലും മനോരമ മുന്‍ അസി. എഡിറ്റര്‍ ഡോ. പോള്‍ മണലില്‍ മാധ്യമലോകത്തെ മാറ്റങ്ങളും ഡിജിറ്റല്‍ ലോകത്തിന്റെ പ്രസക്തിയും എന്ന വിഷയത്തിലും കോഴഞ്ചേരി സെന്റ് തോമസ് കോളേജിലെ അസോസിയേറ്റ് പ്രൊഫസര്‍ ഡോ. സജിത്ത് നൈാന്‍ ഫിലിപ്പ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സാധ്യതകള്‍ എന്ന വിഷയത്തിലും പേപ്പറുകള്‍ അവതിരിപ്പിച്ചു. ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ടെസി പി മാത്യു പൊതുവിഷയം അവതരിപ്പിച്ചു.
എം. ജി. യൂനിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം ഡയറക്ടര്‍ പ്രൊഫ. മാടവന ബാലകൃഷ്ണപിള്ള മോഡറേറ്ററായി. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സിനി കെ തോമസ് സ്വാഗതവും അസിസ്റ്റന്റ് ഡവലപ്പ്‌മെന്റ് കമ്മീഷണര്‍ (ജനറല്‍) പി. എസ് ഷിനോ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."