കേരള സര്‍വകലാശാല കലോത്സവത്തിന് ഇന്ന് തിരിതെളിയും അയ്യായിരത്തോളം കലാകാരന്മാര്‍ അണിനിരക്കും
തിരുവനന്തപുരം: 39-ാമത് കേരളാ സര്‍വകലാശാല കലോത്സവത്തിന് ഇന്ന് തിരിതെളിയും. വൈകിട്ട് അഞ്ചിന് സെനറ്റ് ഹാളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ചലച്ചിത്ര പ്രതിഭ വിധു വിന്‍സന്റിനെ ചടങ്ങില്‍ മന്ത്രി എ.കെ ബാലന്‍ ആദരിക്കും. ചലച്ചിത്രതാരങ്ങളായ ടൊവിനൊ തോമസ്, നീരജ് മാധവ്, ഗായത്രി, സുബീഷ് എന്നിവര്‍ പങ്കെടുക്കും. നഗരത്തിലെ ആറു കലാലയങ്ങളിലെ ഒന്‍പത് വേദികളില്‍ 96 ഇനങ്ങളിലാണ് മത്സരം. അയ്യായിരത്തോളം കലാകാരന്മാര്‍ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ ഏതാണ്ട് 267 കലാലയങ്ങളെ പ്രതിനിധാനം ചെയ്ത് യുവജനോത്സവത്തിനെത്തും. ഉദ്ഘാടനദിനമായ ഇന്ന് ആറുവേദികളിലായി മത്സരങ്ങള്‍ അരങ്ങേറും. പെയിന്റിങ് ഉള്‍പ്പെടെയുള്ള ഓഫ്‌സ്‌റ്റേജ് മത്സരങ്ങള്‍ രാവിലെ ആരംഭിക്കും.
ഉച്ചയ്ക്ക് രണ്ടിന് കനകക്കുന്നില്‍നിന്ന് സെനറ്റ് ഹാളിലേക്ക് കലോത്സവഘോഷയാത്ര പുറപ്പെടും. ഘോഷയാത്രയില്‍ മികച്ച പ്രകടനം നടത്തുന്ന മൂന്ന് ക്യാംപസുകള്‍ക്ക് സമ്മാനം നല്‍കും. പരിസ്ഥിതി സംരക്ഷണത്തിന് ഉത്തരവാദിത്തമുള്ള വിദ്യാര്‍ഥിസമൂഹത്തെ വാര്‍ത്തെടുക്കുന്നതിനായി ഇത്തവണ പരിസ്ഥിതിസൗഹൃദ യുവജനോത്സവമാണ് സംഘടിപ്പിക്കുന്നത്. യൂത്ത്‌ഫെസ്റ്റിവല്‍ വെബ്‌സൈറ്റുവഴി മത്സരഫലങ്ങള്‍ തത്സമയം അറിയാം. രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പര്‍ വഴി എസ്.എം.എസ് മുഖേന ഫലങ്ങള്‍ ലഭ്യമാക്കും.
മുന്‍വര്‍ഷങ്ങളില്‍നിന്ന് വ്യത്യസ്തമായി 'പിങ്ക് വളന്റിയര്‍' എന്ന പേരില്‍ ഒരു വനിതാ സഹായസേനയും രൂപീകരിച്ചിട്ടുണ്ട്. പെണ്‍മത്സരാര്‍ഥികള്‍ക്കും കാണികള്‍ക്കും സുഖകരവും സുരക്ഷിതവുമായ യുവജനോത്സവം സമ്മാനിക്കുന്നതിനാണ് സേനയുടെ പ്രവര്‍ത്തനം. മത്സരഫലങ്ങള്‍ അപ്പപ്പോള്‍ കലോത്സവ വെബ്‌സൈറ്റ് വഴി ലൈവായി കാണാം. മത്സരാര്‍ഥികളുടെ മൊബൈല്‍ ഫോണില്‍ ഫലം എസ്.എം.എസായി ലഭിക്കും. വിധികര്‍ത്താക്കള്‍ വിജിലന്‍സ് നിരീക്ഷണത്തിലായിരിക്കുമെന്നും ആവശ്യമായ വിവരങ്ങള്‍ വിജിലന്‍സിന് കൈമാറിയിട്ടുണ്ടെന്നും സംഘാടകര്‍ അറിയിച്ചു.
വാര്‍ത്താ സമ്മേളനത്തില്‍ സര്‍വകലാശാല യൂനിയന്‍ ചെയര്‍പേഴ്‌സണ്‍ എസ്. ആഷിത, ജനറല്‍ കണ്‍വീനര്‍ പ്രതിന്‍ സാജ് കൃഷ്ണ, യുവജന ക്ഷേമ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി. ബിജു, സര്‍വകലാശാല സ്റ്റുഡന്റ്‌സ് സര്‍വീസ് ഡയറക്ടര്‍ ഡോ. ടി. വിജയലക്ഷ്മി, രാഹില്‍ ആര്‍. നാഥ്, ആര്‍.എസ.് ബാലമുരളി, ആര്‍. അമല്‍ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."