നിപാ: കോഴിക്കോട് മെഡിക്കല്‍ കോളജിലെ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു
കോഴിക്കോട്: നിപാ വൈറസ് ബാധയെത്തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ വിവാദമായതോടെ ഭാഗികമായി പിന്‍വലിച്ചു.
നിപാ വൈറസ് ബാധ പകരുന്നത് ഒഴിവാക്കാനായി രോഗികള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താന്‍ മെഡിക്കല്‍ കോളജ് അധികൃതര്‍ തീരുമാനിച്ചിരുന്നു.
വാര്‍ഡുകളില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന രോഗികളില്‍ നിരവധിപേരെ ഡോക്ടര്‍മാര്‍ ഡിസ്ചാര്‍ജ് ചെയ്യുകയോ താല്‍ക്കാലികമായി വീട്ടിലേക്ക് തിരിച്ചയക്കുകയോ ചെയ്തിരുന്നു.
ഓപറേഷന്റെ തിയതി കാത്തുകഴിയുന്ന നിരവധിപേരെ ഡിസ്ചാര്‍ജ് ചെയ്യാതെ കുറച്ച് ദിവസങ്ങള്‍ക്കു ശേഷം തിരിച്ചെത്താവുന്ന വിധം സ്വയം എഴുതിവച്ച് പോകാനാണ് എല്ലുരോഗ വിഭാഗത്തില്‍ നിന്നു നിര്‍ദേശിക്കുന്നത്. സര്‍ജറി വാര്‍ഡിലും സമാന സ്ഥിതിയാണ്. മെഡിസിന് വാര്‍ഡില്‍ ഗുരുതരമല്ലാത്ത രോഗികളെ ഡിസ്ചാര്‍ജ് ചെയ്തു. പനി ബാധിച്ചു ചികിത്സയില്‍ കഴിയുന്നവര്‍ പ്രത്യേക നിരീക്ഷണത്തിലാണ്.
ചെറിയ കേസുകളുമായി എത്തുന്നവരെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് പറഞ്ഞുവിടുകയാണ്. പനി ബാധിച്ച് വരുന്നവരെ മാത്രമാണ് ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യുന്നത്.
സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയില്‍ പ്രസവ കേസുകള്‍ക്കും വിലക്കേര്‍പ്പെടുത്തിയിരുന്നു. നടപടി വിവാദമായതോടെയാണ് ആരോഗ്യവകുപ്പ് നിയന്ത്രണങ്ങള്‍ ഭാഗികമായി പിന്‍വലിച്ചത്.
പന്ത്രണ്ടുപേരാണ് നിപ രോഗലക്ഷണങ്ങളോടെ ചികിത്സയില്‍ കഴിയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."