HOME
DETAILS

പോര്‍ച്ചുഗല്‍, ഫ്രാന്‍സ് ജയിച്ചു; ഹോളണ്ടിന് അട്ടിമറിത്തോല്‍വി

  
backup
March 27, 2017 | 12:30 AM

%e0%b4%aa%e0%b5%8b%e0%b4%b0%e0%b5%8d%e2%80%8d%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%81%e0%b4%97%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ab%e0%b5%8d%e0%b4%b0%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b8%e0%b5%8d

 

ലിസ്ബന്‍: ലോകകപ്പ് യോഗ്യതക്കായുള്ള യൂറോപ്യന്‍ മേഖലാ പോരാട്ടത്തില്‍ യൂറോ ചാംപ്യന്‍മാരായ പോര്‍ച്ചുഗല്‍ മുന്‍ ലോക ചാംപ്യന്‍മാരായ ഫ്രാന്‍സ് ടീമുകള്‍ക്ക് വിജയം. പോര്‍ച്ചുഗല്‍ 3-0ത്തിനു ഹംഗറിയേയും ഫ്രാന്‍സ് 3-1നു ലക്‌സംബര്‍ഗിനേയും വീഴ്ത്തി. അതേസമയം കരുത്തരായ ഹോളണ്ടിനെ ബള്‍ഗേറിയ അട്ടിമറിച്ചു. ബെല്‍ജിയം ഗ്രീസുമായുള്ള പോരാട്ടത്തില്‍ 1-1ന്റെ സമനില വഴങ്ങി. ്മറ്റു മത്സരങ്ങളില്‍ സ്വീഡന്‍ 4-0ത്തിനു ബെലാറസിനേയും സ്വിറ്റ്‌സര്‍ലന്‍ഡ് 1-0ത്തിനു ലാത്വിയയേയും ബോസ്‌നിയ ഹെര്‍സഗോവിന 5-0ത്തിനു ജിബ്രാള്‍ട്ടറിനേയും പരാജയപ്പെടുത്തി. അന്‍ഡോറ- ഫറോവ ഐലന്‍ഡ്, സൈപ്രസ്- എസ്റ്റോണിയ പോരാട്ടങ്ങള്‍ ഗോള്‍രഹിത സമനില.
ഇരട്ട ഗോളുകളുമായി നായകന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മുന്നില്‍ നിന്നു നയിച്ച പോരാട്ടത്തിലാണു ഹംഗറിക്കെതിരേ പോര്‍ച്ചുഗല്‍ വിജയം സ്വന്തമാക്കിയത്. രാജ്യത്തിനായി 70 ഗോളുകള്‍ തികച്ച ക്രിസ്റ്റ്യാനോ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ യൂറോപ്പ്യന്‍ രാജ്യത്തെ താരങ്ങളുടെ പട്ടികയില്‍ നാലാം സ്ഥാനത്തെത്തി.
ഫെറങ്ക് പുഷ്‌കാസ് (84), സന്റോര്‍ ക്രോസിസ് (75), മിറോസ്ലോവ് ക്ലോസെ (71) എന്നിവരാണു ആദ്യ മൂന്നു സ്ഥാനങ്ങളിലുള്ളവര്‍.
ഇരട്ട ഗോളുകള്‍ നേടി ഒലിവര്‍ ജിറൂദും ഒരു ഗോള്‍ നേടി അന്റോയിന്‍ ഗ്രിസ്മാനും തിളങ്ങിയ പോരാട്ടത്തിലാണു ഫ്രാന്‍സ് 3-1നു ലക്‌സംബര്‍ഗിനെ കീഴടക്കി വിജയം സ്വന്തമാക്കിയത്.
യൂറോ കപ്പിനു യോഗ്യത നേടാന്‍ കഴിയാതെ പോയ ഹോളണ്ടിന്റെ ലോകകപ്പ് സാധ്യതകള്‍ക്കും തിരിച്ചടി നല്‍കുന്നതാണു ബള്‍ഗേറിയക്കെതിരായ തോല്‍വി.
ഗ്രൂപ്പ് എയില്‍ അവര്‍ ബള്‍ഗേറിയക്കും പിന്നില്‍ നാലാമത്. ഫ്രാന്‍സ് ഒന്നാമതും സ്വീഡന്‍ രണ്ടാമതും ബള്‍ഗേറിയ മൂന്നാം സ്ഥാനത്തും നില്‍ക്കുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ടി.പി കേസ് പ്രതികള്‍ക്കായി അസാധാരണ നീക്കം; പ്രതികളെ വിട്ടയക്കുന്നതില്‍ സുരക്ഷാപ്രശ്‌നമുണ്ടോയെന്ന് ചോദിച്ച് ജയില്‍ ആസ്ഥാനത്ത് നിന്ന്‌ ജയില്‍ സൂപ്രണ്ടുമാര്‍ക്ക് കത്ത്

Kerala
  •  11 minutes ago
No Image

പുത്തനത്താണിയില്‍ ബൈക്കും കാറും കൂട്ടിയിടിച്ച് ദമ്പതികള്‍ മരിച്ചു

Kerala
  •  13 minutes ago
No Image

കാണുമ്പോൾ സാധാരണ ക്യുആർ കോഡായി തോന്നാം; എന്നാൽ സ്കാൻ ചെയ്താൽ പണി കിട്ടും; 'ക്യൂആർ ഫിഷിംഗ്' തട്ടിപ്പിനെക്കുറിച്ച് മുന്നറിയിപ്പ് നൽകി ദുബൈ

uae
  •  18 minutes ago
No Image

സഊദി വിഷൻ വൻ വിജയത്തിലേക്ക്; 85 ശതമാനവും പൂർത്തിയായി

Saudi-arabia
  •  32 minutes ago
No Image

പാലക്കാട് സ്പിരിറ്റ് വേട്ട; സി.പി.എം ലോക്കല്‍ സെക്രട്ടറി അറസ്റ്റില്‍

Kerala
  •  38 minutes ago
No Image

യുഎഇക്കാർക്ക് ആശ്വാസം; നവംബറിൽ പെട്രോൾ - ഡീസൽ വില കുറയാൻ സാധ്യത

uae
  •  an hour ago
No Image

ശബരിമല സ്വര്‍ണക്കൊള്ള: മുരാരി ബാബുവിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

Kerala
  •  2 hours ago
No Image

വഖഫ് രജിസ്‌ട്രേഷന്‍: സമസ്തയുടെ ഹരജി ഇന്ന് സുപ്രിം കോടതി പരിഗണിക്കും

Kerala
  •  2 hours ago
No Image

ഡിജിറ്റൽ തട്ടിപ്പ് കേസുകൾ സി.ബി.ഐക്ക് വിടുമെന്ന് സുപ്രിംകോടതി; സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും നോട്ടിസ്

National
  •  3 hours ago
No Image

എസ്.ഐ.ആർ: ആവശ്യങ്ങൾ അംഗീകരിച്ചില്ല; ആശങ്കയിൽ കേരളം; 2.78 കോടി പേർ ഫോം പൂരിപ്പിച്ച് നൽകണം; ഏതൊക്കെ രേഖകള്‍ പരിഗണിക്കും

Kerala
  •  4 hours ago