HOME
DETAILS

യു.എ.ഇയില്‍ വിമാന സര്‍വീസുകള്‍ ഭാഗികമായി പുനരാരംഭിച്ചു; യാത്രാ എന്‍ക്വയറികള്‍ വര്‍ധിക്കുന്നു

  
March 08, 2026 | 12:26 AM

Flight services partially resume in the UAE

ദുബൈ: പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങള്‍ക്ക് അയവ് വരുന്നതിന്റെ സൂചനകള്‍ നല്‍കി ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാന്‍ അയല്‍രാജ്യങ്ങളോട് മാപ്പപേക്ഷിക്കുകയും ഇനി ആക്രമിക്കില്ലെന്നും പ്രഖ്യാപിച്ചതോടെ മേഖല സാധാരണനിലയിലേക്ക്. ഇറാന്റെ പ്രഖ്യാപനത്തിന് പിന്നാലെ യു.എ.ഇയില്‍ നിന്നുള്ള വിമാനയാത്രക്കാരുടെ എണ്ണത്തില്‍ വര്‍ദ്ധനവ് രേഖപ്പെടുത്തിത്തുടങ്ങി. ദിവസങ്ങള്‍ നീണ്ട അനിശ്ചിതത്വത്തിന് ശേഷം വിമാന സര്‍വീസുകള്‍ സാധാരണ നിലയിലേക്ക് മടങ്ങുന്നതോടെ യാത്രാ സംബന്ധമായ അന്വേഷണങ്ങള്‍ക്കായി ട്രാവല്‍ ഏജന്‍സികളിലേക്ക് ഫോണ്‍ കോളുകളുടെ പ്രവാഹമാണ്.

ഇന്നലെ മുതല്‍ ദുബൈ അന്താരാഷ്ട്ര വിമാനത്താവളം, ദുബൈ വേള്‍ഡ് സെന്‍ട്രല്‍ എന്നിവിടങ്ങളില്‍ നിന്ന് വിമാന സര്‍വീസുകള്‍ ഭാഗികമായി പുനരാരംഭിച്ചതായി ദുബൈ എയര്‍പോര്‍ട്ട് അധികൃതര്‍ അറിയിച്ചു. എമിറേറ്റ്‌സ് ഉള്‍പ്പെടെയുള്ള വിമാനക്കമ്പനികള്‍ സര്‍വീസുകള്‍ പുനഃസ്ഥാപിച്ചു. എന്നാല്‍, വിമാനക്കമ്പനികള്‍ നേരിട്ട് ബന്ധപ്പെട്ട് യാത്ര സ്ഥിരീകരിക്കാത്ത പക്ഷം യാത്രക്കാര്‍ വിമാനത്താവളത്തിലേക്ക് എത്തരുതെന്ന് അധികൃതര്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഷെഡ്യൂളുകളില്‍ മാറ്റം വരാന്‍ സാധ്യതയുള്ളതിനാലാണിത്.

ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്റെ പ്രസ്താവന വന്നതോടെ വിമാനയാത്രയെക്കുറിച്ചുള്ള ആശങ്കകള്‍ ഒഴിഞ്ഞതായി ട്രാവല്‍ ഏജന്‍സികള്‍ വ്യക്തമാക്കുന്നു. നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്തവര്‍ വിമാനങ്ങള്‍ കൃത്യസമയത്ത് പുറപ്പെടുമോ എന്ന് ഉറപ്പാക്കാനാണ് ഏജന്‍സികളെ പ്രധാനമായും സമീപിക്കുന്നത്. ചൈനയില്‍ നിന്നുള്ള ബിസിനസ്, 'മൈസ്' യാത്രകള്‍ വരും ദിവസങ്ങളില്‍ സജീവമാകുമെന്നാണ് കണക്കുകൂട്ടല്‍.

ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളിലേക്ക് പോകാനിരിക്കുന്നവരുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവുണ്ടാകുമെന്ന് വൈസ്‌ഫോക്‌സ് ട്രാവല്‍സ് സീനിയര്‍ മാനേജര്‍ സുബൈര്‍ തെക്കേപ്പുറത്ത് വളപ്പില്‍ പറഞ്ഞു. സ്‌കൂള്‍ അവധിയും കുടുംബങ്ങള്‍ മടങ്ങിപ്പോകുന്ന സമയവുമായതിനാല്‍ വരും ആഴ്ചകളില്‍ തിരക്ക് വര്‍ദ്ധിക്കും.

എങ്കിലും, പെരുന്നാള്‍ അവധിക്ക് വിനോദയാത്രകള്‍ പ്ലാന്‍ ചെയ്തവര്‍ ഇപ്പോഴും ജാഗ്രത പാലിക്കുന്നുണ്ട്. വിദേശ രാജ്യങ്ങളില്‍ കുടുങ്ങിപ്പോകുമോ എന്ന പേടിയാണ് പലരെയും തീരുമാനമെടുക്കുന്നതില്‍ നിന്ന് പിന്നോട്ട് വലിക്കുന്നത്. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് പ്രഥമ പരിഗണനയെന്നും നിലവില്‍ സ്ഥിതിഗതികള്‍ പൂര്‍ണ്ണ നിയന്ത്രണത്തിലാണെന്നും അധികൃതര്‍ വ്യക്തമാക്കി. ഏത് അടിയന്തര സാഹചര്യവും നേരിടാന്‍ സായുധ സേനയും വിമാനത്താവള അധികൃതരും സജ്ജമാണ്. വിമാന ഷെഡ്യൂളുകള്‍ ഓണ്‍ലൈന്‍ വഴി പരിശോധിച്ച ശേഷം മാത്രം വിമാനത്താവളത്തിലേക്ക് പുറപ്പെടാന്‍ യാത്രക്കാര്‍ ശ്രദ്ധിക്കണം- അധികൃതര്‍ അഭ്യര്‍ത്ഥിച്ചു.

ദുബൈ വിമാനത്താവളത്തിന് നേരെ ആക്രമണമുണ്ടായെന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ അധികൃതര്‍ തള്ളി. വ്യോമപ്രതിരോധ സംവിധാനം മിസൈല്‍ വിജയകരമായി തടഞ്ഞതിനെത്തുടര്‍ന്ന് ഉണ്ടായ ചെറിയൊരു അവശിഷ്ടം പതിച്ചതല്ലാതെ മറ്റ് നാശനഷ്ടങ്ങളോ പരിക്കുകളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ദുബൈ മീഡിയ ഓഫിസ് അറിയിച്ചു. മുന്‍കരുതല്‍ നടപടിയുടെ ഭാഗമായാണ് സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശ്ശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലെ സ്ഫോടനം: 'ഒരു രോഗിക്ക് മൂന്ന് ഡോക്ടർമാർ, മൃതദേഹങ്ങൾ തിരിച്ചറിയാൻ ഡിഎൻഎ പരിശോധന നടത്തുമെന്ന് ആരോഗ്യ മന്ത്രി

Kerala
  •  5 days ago
No Image

യുഎഇയുടെ സുരക്ഷ തകർക്കാനുള്ള നീക്കം; ശക്തമായി അപലപിച്ച് ജിസിസി; പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു

uae
  •  5 days ago
No Image

'നാട് കണ്ട വലിയ ദുരന്തം, ചികിത്സയ്ക്ക് തിരഞ്ഞെടുപ്പ് ചട്ടങ്ങൾ തടസ്സമാകരുത്'; തൃശ്ശൂർ സ്ഫോടനത്തിൽ പരിക്കേറ്റവരെ സന്ദർശിച്ച് കെ.സി വേണുഗോപാൽ

Kerala
  •  5 days ago
No Image

ഹെസ്സ സ്ട്രീറ്റിലെ 'റെഡ് സിഗ്നൽ' മാറി; യാത്രാ സമയം 50 മിനിറ്റിൽ നിന്ന് 25 ആയി കുറയും

uae
  •  5 days ago
No Image

അധിനിവേശ വെസ്റ്റ് ബാങ്കിൽ ഫലസ്തീനികളെ കുടിയിറക്കാൻ ഇസ്റാഈലിന്റെ 'ലൈംഗിക അതിക്രമ' തന്ത്രം; നടുക്കുന്ന റിപ്പോർട്ട് പുറത്ത്

International
  •  5 days ago
No Image

തൃശ്ശൂർ മുണ്ടത്തിക്കോട് സ്ഫോടനം: മരണസംഖ്യ 14 ആയി; മൂന്ന് പേരെ തിരിച്ചറിഞ്ഞു; നടുക്കം മാറാതെ നാട്

Kerala
  •  5 days ago
No Image

തൊട്ടിൽപ്പാലം നാമ്പിലാട് ആളൊഴിഞ്ഞ പറമ്പിൽ യുവതിയെയും യുവാവിനെയും തൂങ്ങിമരിച്ച നിലയിൽ; അന്വേഷണം ആരംഭിച്ച് പൊലിസ്

Kerala
  •  5 days ago
No Image

വിദൂര പഠനത്തിന് ട്യൂഷൻ ഫീസ് കുറയ്ക്കില്ലെന്ന് കെഎച്ച്ഡിഎ; പരാതികൾക്കിടയിലും ഫീസ് നൽകാൻ രക്ഷിതാക്കൾ ബാധ്യസ്ഥർ

uae
  •  5 days ago
No Image

മാലിന്യം തള്ളിയവരിൽ നിന്ന് പിഴിഞ്ഞത് 2.53 കോടി; ആ തുക കൊണ്ട് സ്ക്വാഡിന് പുത്തൻ വാഹനങ്ങൾ; മന്ത്രിക്കെതിരെ ആഞ്ഞടിച്ച് മേയർ

Kerala
  •  5 days ago
No Image

ഐ.പി.എല്ലിൽ അഭിഷേകിന്റെ റൺ അഭിഷേകം; ടി20 ക്രിക്കറ്റിലെ റെക്കോർഡ് ബുക്കിൽ നിന്ന് രോഹിത്തിനെ വെട്ടി, ഇനി കോഹ്‌ലിക്കൊപ്പം!

Cricket
  •  5 days ago