അശ്അരി പരീക്ഷാഫലം പ്രഖ്യാപിച്ചു
മടവൂര്‍: സി.എം മഖാം ശരീഫ് ജാമിഅ അശ്അരിയ്യ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കോഡിനേഷന്‍ ഓഫ് അശ്അരി കോളജുകളിലെ പരീക്ഷാഫലം കോഡിനേഷന്‍ ചെയര്‍മാന്‍ സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ പ്രഖ്യാപിച്ചു. 2017-18 അധ്യയന വര്‍ഷത്തെ മൗലവി ഫാസില്‍ അശ്അരി പരീക്ഷയില്‍ മുഹമ്മദലി ജൗഹര്‍ എടവണ്ണപ്പാറ ഒന്നാംറാങ്കും, സുഹൈല്‍ ചേലക്കാട് രണ്ടാംറാങ്കും ഫൈസല്‍ ഊര്‍പ്പള്ളി മൂന്നാംറാങ്കും കരസ്ഥമാക്കി.
ഡിഗ്രി തലത്തില്‍ നടന്ന പൊതുപരീക്ഷയില്‍ ജാമിഅ അശ്അരിയ്യയിലെ ഹസീബ് കൂടരഞ്ഞി, ഉബൈദ് കുമ്മങ്കോട്, ജലീല്‍ കത്തറമ്മല്‍ എന്നിവര്‍ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ കരസ്ഥമാക്കി. ഹയര്‍സെക്കന്‍ഡറി തലത്തില്‍ നടന്ന പൊതുപരീക്ഷയില്‍ ജാമിഅ അശ്അരിയ്യയിലെ മുഹമ്മദ് സ്വലാഹ് എടവണ്ണപ്പാറ ഒന്നാംറാങ്കും, മുനവ്വിര്‍ അലി ഓമാനൂര്‍ രണ്ടാംറാങ്കും, അഫ്‌നാന്‍ കൊളത്തറ മൂന്നാംറാങ്കും കരസ്ഥമാക്കി.
കോഡിനേഷന്‍ വൈസ് ചെയര്‍മാന്‍ മൂത്താട്ട് അബ്ദുറഹ്മാന്‍ മാസ്റ്റര്‍, പരീക്ഷ ബോര്‍ഡ് കണ്‍വീനര്‍മാരായ ഇ. അഹമ്മദ് കുട്ടി ഫൈസി വെണ്ണക്കോട്, ടി.പി.സി മുഹമ്മദ് കോയ ഫൈസി മടവൂര്‍, അബൂബക്കര്‍ ഫൈസി മലയമ്മ, അബ്ദുസ്സലാം ഫൈസി ഒളവണ്ണ, ഹനീഫ ഫൈസി മഞ്ചേരി സംബന്ധിച്ചു. പരീക്ഷാഫലങ്ങളും മറ്റു വിവരങ്ങളും ംംം.രാാഷമാശമമവെമൃശ്യമ.രീാ എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."