അബഹ വിമാനത്താവളത്തിന് നേരെയുള്ള ആക്രമണ പദ്ധതി തകര്‍ത്തു
റിയാദ്: സഊദിയിലെ അബഹ അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഡ്രോണ്‍ ആക്രമണം നടത്താനുള്ള ശ്രമം സൈന്യം വിഫലമാക്കി.
ശനിയാഴ്ച ഉച്ചക്ക് 1 .45 ഓടെയാണ് അബഹ അന്താരാഷ്ട്ര വിമാനത്താവളം ലക്ഷ്യമാക്കി പറന്നെത്തിയ ഡ്രോണ്‍ സൈന്യം തകര്‍ത്തത്.
വിമാനത്താവളത്തില്‍ ആക്രമണം നടത്തുന്നതിന് മുന്‍പ് തന്നെ സൈന്യം ഡ്രോണ്‍ വെടിവെച്ചിട്ടതായി സഖ്യ സേന വ്യക്തമാക്കി.
തകര്‍ക്കപ്പെട്ട ഡ്രോണ്‍ ഇറാന് നിര്‍മിതമാണെന്നും ഖാസിഫ് അബാബീല്‍ ഇനത്തില്‍ പെട്ടവയാണെന്നും അന്വേഷണത്തില്‍ കണ്ടെത്തിയതായി സഖ്യ സേന വക്താവ് കേണല്‍ തുര്‍ക്കി അല്‍ മാലികി അറിയിച്ചു.
യമനിലെ ഹൂതികളുടെ നിയന്ത്രണത്തിലുള്ള സഅദയിലെ ഹൂതി സൈനിക കേന്ദ്രത്തില്‍ സഖ്യസേന നടത്തിയ പ്രത്യാക്രമണത്തില്‍ ഡ്രോണുകള്‍ സജ്ജീകരിക്കുന്ന ചുമതലയുള്ള ഹൂതി വിദഗ്ധര്‍ കൊല്ലപ്പെട്ടതായും സഖ്യസേന അറിയിച്ചു.
നേരത്തെയും അബഹ അന്താരാഷ്ട്ര വിമാനത്താവളം ലക്ഷ്യമാക്കി ഹൂതികള്‍ ഡ്രോണ്‍ ആക്രമണം നടത്താനുള്ള ശ്രമം നടന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."