HOME
DETAILS

നേരത്തേയെത്തി ദുരിതക്കെടുതി

  
backup
May 28 2018 | 02:05 AM

%e0%b4%a8%e0%b5%87%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%87%e0%b4%af%e0%b5%86%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf-%e0%b4%a6%e0%b5%81%e0%b4%b0%e0%b4%bf%e0%b4%a4%e0%b4%95%e0%b5%8d%e0%b4%95%e0%b5%86


പേമാരി, ചുഴലിക്കാറ്റ്, ഇടിമിന്നല്‍, പകര്‍ച്ചപ്പനി, ഡെങ്കിപ്പനി, മഞ്ഞപ്പിത്തമടക്കമുള്ള പകര്‍ച്ച വ്യാധികള്‍, ഗ്രാമീണ റോഡുകളുടെ തകര്‍ച്ച, വീടുകളുടെയും കാര്‍ഷിക വിളകളുടെയും നാശം. അതിരൂക്ഷമായ കടലാക്രമണം...
ഇക്കുറി കാലവര്‍ഷത്തിന്റെ ആരംഭത്തില്‍ തന്നെ ദുരിതക്കെടുതി തുടങ്ങിക്കഴിഞ്ഞു. മഴക്കാലത്ത് എല്ലായ്‌പ്പോഴും ജൂണ്‍ മധ്യത്തോടെയാണ് മഴയും കാറ്റുമെല്ലാം ശക്തി പ്രാപിക്കുക. എന്നാല്‍ ഇപ്രാവശ്യം മെയ് അവസാനത്തോടെ തന്നെ പേമാരിയും ചുഴലിയും ഇടിമിന്നലും ജില്ലയില്‍ ദുരിതക്കെടുതി വിതച്ചിരിക്കുന്നു.
മൂന്നു ദിവസമായി ജില്ലയില്‍ പെയ്യുന്ന മഴയും ശക്തമായ കാറ്റും കോടികളുടെ നഷ്ടമാണ് വരുത്തിവച്ചിരിക്കുന്നത്.
അതിശക്തമായ കാറ്റുകാരണം മത്സ്യത്തൊഴിലാളി മേഖല പൂര്‍ണമായും സ്തംഭിച്ചിരിക്കുന്നു. എല്ലാ മേഖലയിലും തുടക്കത്തില്‍ തന്നെ മഴ നാശം വിതച്ചിരിക്കുന്നു. മഴക്കെടുതികളുടെ കണക്കെടുക്കുകയാണ് ഇന്നത്തെ 'വടക്കന്‍ കാറ്റ് '.

കോടികളുടെ നാശം വിതച്ച് കാറ്റും മഴയും


മൂന്നു ദിവസം കൊണ്ട് കോടികളുടെ നാശമാണ് കാറ്റും മഴയും വിതച്ചിരിക്കുന്നത്. ജില്ലയൊട്ടാകെ ഉണ്ടായ നാശനഷ്ടങ്ങളുടെ കണക്കെടുപ്പ് പൂര്‍ത്തിയാകുമ്പോള്‍ കോടികള്‍ കവിയുമെന്നാണ് അധികൃതര്‍ പറയുന്നത്. ഏക്കര്‍കണക്കിന് കാര്‍ഷിക വിളകളാണ് കനത്ത മഴയില്‍ നിലം പൊത്തിയിരിക്കുന്നത്.
കാസര്‍കോട്, വെള്ളരിക്കുണ്ട്, ഹോസ്ദുര്‍ഗ്, മഞ്ചേശ്വരം താലൂക്കുകളില്‍ മഴക്കെടുതികളുടെ കണക്ക് അധികൃതര്‍ ശേഖരിച്ചു തുടങ്ങിയതേയുള്ളൂ. ഏറ്റവും കൂടുതലായി ഉണ്ടായിരിക്കുന്നത് കാര്‍ഷിക വിളകളുടെ നാശമാണ്. കാര്‍ഷിക വിളകള്‍ നശിച്ചത് ഇക്കുറി ജില്ലയിലെ കര്‍ഷകരെ വലിയ തോതില്‍ ബാധിക്കും.
കള്ളാര്‍, പനത്തടി തുടങ്ങിയ മലയോര മേഖലകളില്‍ റബര്‍ മരങ്ങള്‍ കൂട്ടത്തോടെ നിലംപൊത്തിയിട്ടുണ്ട്. നീലേശ്വരം, ചെറുവത്തൂര്‍, തൃക്കരിപ്പൂര്‍ മേഖലകളില്‍ ശക്തമായ കാറ്റില്‍ വീടുകളും കാര്‍ഷിക വിളകളും വൈദ്യുതി തൂണുകളും നിലംപൊത്തി. കാഞ്ഞങ്ങാട് ഡിവിഷനില്‍ മാത്രം 216 വൈദ്യുതി തൂണുകളാണ് നിലംപൊത്തിയത്. പലയിടത്തും റോഡ് ഗതാഗതം തടസപ്പെട്ടു.
ജില്ലയില്‍ ചില സ്ഥലങ്ങളില്‍ വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാനായിട്ടില്ല. വെള്ളരിക്കുണ്ട് താലൂക്കില്‍ 23 വീടുകളാണ് തകര്‍ന്നത്. ബന്തടുക്ക, മുന്നാട്, അത്തിയടുക്കം മേഖലകളില്‍ 15ഓളം സ്ഥലങ്ങളില്‍ വൈദ്യുതിക്കമ്പി പൊട്ടിവീണു. ജില്ലയിലെ ഒട്ടുമിക്ക പഞ്ചായത്തുകളിലും കനത്തമഴ നാശം വിതച്ചിട്ടുണ്ട്. ശക്തമായ മഴ കെ.എസ്.ഇ.ബിക്കാണ് ഇരുട്ടടി നല്‍കിയിരിക്കുന്നത്. ജീവനക്കാരുടെ അധ്വാനഭാരം ഇരട്ടിച്ചതിനൊപ്പം വലിയ സാമ്പത്തിക ബാധ്യതയും കെ.എസ്.ഇ.ബിക്ക് ജില്ലയില്‍ ഉണ്ടായിട്ടുണ്ട്.
മഴക്കാല പൂര്‍വ ശുചീകരണം തുടങ്ങുന്നതിനു മുന്‍പെ തന്നെ ശക്തമായ മഴയെത്തിയത് പകര്‍ച്ചവ്യാധികള്‍ പടരാന്‍ ഇടയായി. ജില്ലയിലെ മലയോരത്ത് തുടങ്ങിയ ഡെങ്കിപ്പനിയും പകര്‍ച്ചപ്പനിയും ജില്ലയാകെ പടരുകയാണ്. പനി ബാധിച്ച് ഇപ്പോള്‍ തന്നെ മരണം മൂന്നായി. കാലവര്‍ഷം ഇനി ശക്തിപ്രാപിക്കാന്‍ പോവുകയാണ്. അപ്പോഴേക്കും അധികൃതര്‍ ഉണര്‍ന്നില്ലെങ്കില്‍ നാശം ഇപ്പോഴുള്ളതിന്റെ ഇരട്ടിയാവും.


മരം വീണ് വീട് തകര്‍ന്നു


ബിരിക്കുളം: കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ കാറ്റിലും മഴയിലും മരം കടപുഴകി വീണ് വീട് തകര്‍ന്നു. ബിരിക്കുളം പെരളം റോഡിലെ എം. അമ്പാടിയുടെ വീടാണ് തകര്‍ന്നത്. വെള്ളിയാഴ്ച പുലര്‍ച്ചയോടെയാണ് ശക്തമായ കാറ്റ് വീശിയത്. തത്സമയം അമ്പാടിയുടെ ഭാര്യയും മക്കളും പേരമക്കളുമടക്കം ആറുപേര്‍ വീട്ടില്‍ ഉണ്ടായിരുന്നു. മരംപൊട്ടിവീഴുന്ന ശബ്ദംകേട്ട് ഇവര്‍ പുറത്തേക്ക് ഇറങ്ങിയോടുകയായിരുന്നു. ആര്‍ക്കും പരുക്കില്ല.
കാസര്‍കോട്: കഴിഞ്ഞ ദിവസം രാത്രിയുണ്ടായ കനത്ത മഴയില്‍ വീട് തകര്‍ന്നു. നാല്‍ത്തടുക്കയിലെ ഹമീദിന്റെ വീടാണ് തകര്‍ന്നത്. പകുതി ഓടുമേഞ്ഞതും പകുതി കോണ്‍ക്രീറ്റ് ചെയ്തതുമായ വീടിന്റെ ഓടുമേഞ്ഞ ഭാഗമാണ് തകര്‍ന്നത്. സംഭവ സമയത്ത് ഹമീദും മാതാവ് ആയിഷയും ഭാര്യ ഫരീദയും രണ്ടു മക്കളും വീട്ടിലുണ്ടായിരുന്നു.
എന്നാല്‍ ആര്‍ക്കും പരുക്കേല്‍ക്കാതെ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. കഴിഞ്ഞ ദിവസം രാത്രിയുണ്ടായ ശക്തമായ കാറ്റിലും മഴയിലും ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വന്‍ നാശമാണുണ്ടായത്.

വൈകിപ്പോയ ദുരന്ത നിവാരണ മുന്നൊരുക്കം

കാലവര്‍ഷം നേരത്തെ എത്തിയതിനാല്‍ ജില്ലയില്‍ ദുരന്ത നിവാരണ മുന്നൊരുക്കം വൈകിപ്പോയി. കാലവര്‍ഷത്തെ വരവേല്‍ക്കാനും മഴക്കെടുതികള്‍ നേരിടുന്നതിനും മഴക്കാല രോഗങ്ങള്‍ പ്രതിരോധിക്കുന്നതിനും മുന്നൊരുക്കങ്ങള്‍ നേരത്തെ തന്നെ തുടങ്ങാനായില്ല. കടല്‍ക്ഷോഭം നേരിടുന്നതിനുള്ള ഒരു നടപടിയും അധികൃതര്‍ എടുത്തിട്ടില്ല.
മുങ്ങല്‍ വിദഗ്ധരെ സജ്ജരാക്കാന്‍ പോലും ഫിഷറിസ് വകുപ്പിനു കഴിഞ്ഞിട്ടില്ല. സ്‌കൂളുകള്‍ക്കും വിദ്യാലയങ്ങള്‍ക്കും പൊതുസ്ഥാപനങ്ങള്‍ക്കും ഭീഷണിയാകുന്ന മരങ്ങളും മറ്റും നീക്കം ചെയ്യുന്ന പ്രവൃത്തി ഇക്കുറി തുടങ്ങിയതേയില്ല.
സ്‌കൂള്‍ കെട്ടിടങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്ന നടപടി സ്‌കൂള്‍ തുറക്കാറായിട്ടും പാതിവഴിയിലാണ്.
മഴക്കാല പൂര്‍വ പ്രവര്‍ത്തനങ്ങള്‍ വൈദ്യുതി ബോര്‍ഡ് സമയബന്ധിതമായി പൂര്‍ത്തിയാക്കാത്തതിനാലാണ് വലിയ നാശം സംഭവിച്ചത്. ദുരന്ത നിവാരണ യോഗങ്ങളും ഇതേവരെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ നടത്തിയിട്ടില്ല. ദുരന്തമെത്തുമ്പോള്‍ പാഞ്ഞെത്തുന്നതിനു പകരം, ദുരന്തമുണ്ടാകാതെ നോക്കാനാണ് ശ്രമിക്കേണ്ടത്.

കൃഷി നശിച്ച
കര്‍ഷകര്‍
അപേക്ഷ
സമര്‍പ്പിക്കണം


കഴിഞ്ഞ ദിവസങ്ങളിലെ മഴയിലും കാറ്റിലും കൃഷിനാശം സംഭവിച്ചവര്‍ക്ക് കൃഷിവകുപ്പിന്റെ സഹായം ലഭിക്കും. പ്രാഥമികമായി കൃഷിഭവനുകള്‍ തയാറാക്കിയ റിപ്പോര്‍ട്ടിന്റെയും കര്‍ഷകരുടെയും അപേക്ഷ പരിഗണിച്ചാണ് നഷ്ടപരിഹാരം ലഭ്യമാവുക.
കര്‍ഷകര്‍ അതതു കൃഷിഭവനുകളിലാണ് അപേക്ഷ നല്‍കേണ്ടത്. നാശനഷ്ടത്തിന്റെ വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ച അപേക്ഷയോടൊപ്പം നികുതി രശീതിയുടെയും ബാങ്ക് പാസ് ബുക്കിന്റെയും കോപ്പികള്‍ ഉള്‍പ്പെടുത്തണം.
കാര്‍ഷിക വിളകള്‍ ഇന്‍ഷൂര്‍ ചെയ്ത കര്‍ഷകന് അതും പ്രകൃതി ക്ഷോഭത്തില്‍ നശിച്ചതിന്റെ നഷ്ടപരിഹാരവും ലഭിക്കും. രണ്ടിനും വെവ്വേറെ അപേക്ഷകള്‍ നല്‍കണം. ഇന്‍ഷ്വര്‍ ചെയ്യാത്ത കര്‍ഷകന് നാമമാത്രമായ നഷ്ടപരിഹാരം മാത്രമാവും ലഭിക്കുക.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേന്ദ്രസമീപനം നിരാശാജനകം; വയനാടിന് പാക്കേജ് വേണം; പാര്‍ലമെന്റ് വളപ്പില്‍ കേരളത്തിലെ എം.പിമാരുടെ പ്രതിഷേധം

Kerala
  •  12 minutes ago
No Image

ഓപ്പണ്‍ എ.ഐയ്‌ക്കെതിരെ വെളിപ്പെടുത്തല്‍ നടത്തിയ മുന്‍ ജീവനക്കാരന്‍ മരിച്ച നിലയില്‍; ആത്മഹത്യയെന്ന് നിഗമനം

International
  •  25 minutes ago
No Image

മംഗളവനം പക്ഷി സങ്കേതത്തിലെ ഗെയ്റ്റില്‍ ശരീരത്തില്‍ കമ്പി തുളഞ്ഞു കയറിയ നിലയില്‍ മൃതദേഹം കണ്ടെത്തി

Kerala
  •  2 hours ago
No Image

മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

National
  •  2 hours ago
No Image

പി.വി അന്‍വര്‍ കോണ്‍ഗ്രസിലേക്ക്?; ഡല്‍ഹിയില്‍ കെ.സി വേണുഗോപാലുമായി കൂടിക്കാഴ്ച്ച

Kerala
  •  2 hours ago
No Image

കര്‍ശന നടപടിയുണ്ടാകും; ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന് സ്ഥിരീകരിച്ച് മന്ത്രി വി ശിവന്‍കുട്ടി

Kerala
  •  3 hours ago
No Image

34 കാരിയ്ക്ക് മരുന്ന് നല്‍കിയത് 64 കാരിയുടെ എക്‌സറേ പ്രകാരം; കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സാപിഴവെന്ന് പരാതി

Kerala
  •  3 hours ago
No Image

ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത

Kerala
  •  4 hours ago
No Image

പനയംപാടം സന്ദര്‍ശിക്കാന്‍ ഗതാഗത മന്ത്രി; അപകടമേഖലയില്‍ ഇന്ന് സംയുക്ത സുരക്ഷാ പരിശോധന

Kerala
  •  5 hours ago
No Image

ജാമ്യം ലഭിച്ചിട്ടും രാത്രി മുഴുവന്‍ ജയിലില്‍; ഒടുവില്‍ അല്ലു അര്‍ജുന്‍ ജയില്‍മോചിതനായി

National
  •  5 hours ago