HOME
DETAILS

വടകരപ്പതി പഞ്ചായത്തില്‍ കാറ്റാടിയന്ത്ര നിര്‍മാണം സജീവം

  
backup
May 28 2018 | 02:05 AM

%e0%b4%b5%e0%b4%9f%e0%b4%95%e0%b4%b0%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%a4%e0%b4%bf-%e0%b4%aa%e0%b4%9e%e0%b5%8d%e0%b4%9a%e0%b4%be%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d


പാലക്കാട്: ഗ്രാമസഭകളുടെ തീരുമാനത്തിന് പുല്ലുവില കല്‍പ്പിച്ച് കേരള-തമിഴ്‌നാട് അതിര്‍ത്തിപ്രദേശമായ വടകരപ്പതി പഞ്ചായത്തില്‍ സ്വകാര്യകമ്പനികളുടെ കാറ്റാടിയന്ത്രങ്ങള്‍ നിര്‍മാണം സജീവം.
യാതൊരു നിയമങ്ങളും പാലിക്കാതെയാണ് പ്രകൃതിക്കും മനുഷ്യനും ദുരിതംവിതച്ച് കാറ്റാടി യന്ത്രങ്ങള്‍ നിര്‍മിക്കാന്‍ ഒരുങ്ങുന്നതെന്ന് നാട്ടുകാര്‍ആരോപിക്കുന്നു. ജനവാസ മേഖലയില്‍നിന്ന് നാല് കിലോമീറ്ററെങ്കിലും അകലത്തില്‍ മാത്രമേ കാറ്റാടി യന്ത്രങ്ങള്‍ സ്ഥാപിക്കാന്‍ പാടുള്ളൂ എന്ന നിയമം നിലനില്‍ക്കെയാണ് ഇവിടെ ജനവാസമേഖലയില്‍നിന്ന് അരകിലോമീറ്റര്‍ പോലും അകലം പാലിക്കാതെ യന്ത്രങ്ങള്‍ സ്ഥാപിച്ചിക്കാന്‍ ഒരുങ്ങുന്നത്. കാറ്റാടിയന്ത്രങ്ങള്‍ തകര്‍ന്നു വീണാലുണ്ടാകുന്ന അപകടസാധ്യത പാടെ തള്ളിക്കളഞ്ഞാണ് പ്രദേശത്ത് വീണ്ടും കാറ്റാടി യന്ത്രങ്ങള്‍ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ അനുമതി കൊടുത്തിരിക്കുന്നത്. ഇത് പ്രദേശവാസികളെ ബുദ്ധിമുട്ടിലാക്കുക മാത്രമല്ല ഇവര്‍ ഒന്നടങ്കം അയല്‍സംസ്ഥാനമായ തമിഴ്‌നാട്ടിലേക്ക് കുടിയേറി പോകുന്നതിനും സാഹചര്യമൊരുക്കും.
വടകരപ്പതി പഞ്ചായത്തിന്റെ കീഴില്‍ ഏകദേശം നാലോളം പ്രദേശങ്ങളിലെ ജനങ്ങളാണ് കാറ്റാടിയന്ത്രം മൂലം ദുരിതമനുഭവിക്കുന്നത്. ഈ പ്രദേശത്തെ ഭൂരിഭാഗം ജനങ്ങളും കാര്‍ഷികമേഖലയും കാലിവളര്‍ത്തലും ഉപജീവനമാര്‍ഗമാക്കിയവരാണ്.
ഇവിടുത്തെ കാറ്റാടിയന്ത്രങ്ങളുടെ നിരന്തരമായ ശബ്ദം കന്നുകാലികളെയും ദോഷകരമായ രീതിയില്‍ ബാധിക്കാനിടയുണ്ട്. കുടിവെള്ളപ്രശ്‌നം രൂക്ഷമായുളള ഈ മേഖലയില്‍ കാറ്റാടിയന്ത്രങ്ങളുടെ വരവ് ഇവിടുത്തെ ജനജീവിതം കൂടുതല്‍ പ്രതിസന്ധിയിലേക്ക് നീങ്ങുന്നതിന് വഴിവയ്ക്കും. ഇതിനെതിരേ വടകരപ്പതി പഞ്ചായത്ത് അഞ്ച് വാര്‍ഡുകളില്‍ഗ്രാമസഭ വിളിച്ചുകൂട്ടുകയും ജില്ലാഭരണകൂടത്തിന് പരാതി നല്‍കുകയും വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇതുമറികടന്ന് ഇവിടെ കാറ്റാടിയന്ത്രങ്ങള്‍ സ്ഥാപിക്കാന്‍ വന്‍ പൊലിസ് അകമ്പടിയോടെ പ്രദേശത്ത് യന്ത്രസാമഗ്രികള്‍ ഇറക്കിതുടങ്ങിയിട്ടുണ്ട്

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നടിയെ ആക്രമിച്ച കേസ്: അന്തിമവാദം തുറന്ന കോടതിയില്‍ വേണമെന്ന് അതിജീവിത

Kerala
  •  a few seconds ago
No Image

സിറിയയില്‍ കൂടുതല്‍ പ്രദേശങ്ങള്‍ പിടിച്ചെടുത്ത് വിമതര്‍; ഹാഫിസുല്‍ അസദിന്റെ മഖ്ബറക്ക് തീയിട്ടു

International
  •  39 minutes ago
No Image

ഇനി മുതല്‍ പി.എഫ് നിങ്ങള്‍ക്ക് എ.ടി.എം വഴി പിന്‍വലിക്കാം; 2025 ജനുവരി മുതല്‍ നടപ്പിലാകുമെന്ന് അധികൃതര്‍ 

Economy
  •  an hour ago
No Image

57 മണിക്കൂര്‍ രക്ഷാപ്രവര്‍ത്തനം...കുഴല്‍ക്കിണറില്‍ വീണ അഞ്ചു വയസ്സുകാരനെ പുറത്തെടുത്തത് ജീവനറ്റ്; കണ്ണീരായി നാട് 

National
  •  2 hours ago
No Image

ആരാധനാലയ സംരക്ഷണ നിയമം: സമസ്തയുടെ ഹരജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും

National
  •  3 hours ago
No Image

വിദ്വേഷപ്രസംഗം നടത്തിയ ജഡ്ജിയെ ഇംപീച്ച് ചെയ്യാന്‍ ഇന്‍ഡ്യാ സഖ്യം; എങ്ങിനെ നടപ്പാക്കും? ഇതുവരെ ആറുനീക്കങ്ങള്‍; മൂന്നെണ്ണം പരാജയം | in depth

National
  •  5 hours ago
No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  11 hours ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  12 hours ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  12 hours ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  12 hours ago