HOME
DETAILS
MAL
വീനസ് പുറത്ത്
backup
May 28 2018 | 02:05 AM
പാരിസ്: ഫ്രഞ്ച് ഓപണ്‍ ടെന്നീസ് പോരാട്ടത്തിന് തുടക്കമായി. ജപ്പാന്‍ താരം കെയ് നിഷികോരി ആദ്യ റൗണ്ടില്‍ വിജയത്തോടെ തുടക്കമിട്ടു. ഫ്രഞ്ച് താരം മാക്‌സിം ജാന്‍വിയറിനെ 7-6 (7-0), 6-4, 6-3 എന്ന സ്‌കോറിന് കീഴടക്കിയാണ് നിഷികോരി രണ്ടാം റൗണ്ടിലേക്ക് കടന്നത്. മറ്റൊരു മത്സരത്തില്‍ ബള്‍ഗേറിയന്‍ താരം ഗ്രിഗറി ദിമിത്രോവും വിജയിച്ചു.
ഈജിപ്തിന്റെ മുഹമദ് സഫ്‌വതിനെ 6-1, 6-4, 7-6 (7-1) എന്ന സ്‌കോറിനാണ് ദിമിത്രോവ് പരാജയപ്പെടുത്തിയത്. വനിതാ സിംഗിള്‍സില്‍ നിന്ന് വെറ്ററന്‍ താരം അമേരിക്കയുടെ വീനസ് വില്ല്യംസ് ആദ്യ റൗണ്ടില്‍ തന്നെ പുറത്തായി. ചൈനയുടെ വാങ് ക്വിങാണ് വീനസിനെ അട്ടിമറിച്ചത്. സ്‌കോര്‍: 6-4, 7-5.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."