കുടിവെള്ള പദ്ധതി; പ്രവൃത്തി ആരംഭിച്ചു
പനമരം: മുസ്ലിം ലീഗിന്റെ കേരളയാത്രയുടെ ഭാഗമായി പ്രഖ്യാപിച്ച കുടിവെള്ള പദ്ധതി പ്രവൃത്തി ആരംഭിച്ചു. മാനാഞ്ചിറ മഹല്ല് കമ്മിറ്റി പ്രസിഡന്റ് ചക്കര അബ്ദുല്ല സൗജന്യമായി നല്കിയ സ്ഥലത്താണ് കിണര്‍ നിര്‍മിക്കുന്നത്.
ദമാം കെ.എം.സി.സിയുടെ സഹകരണത്തോടെയാണ് കിണര്‍ നിര്‍മിക്കുക. ഇരുകാലുകള്‍ക്കും സ്വാധീനമില്ലാത്ത യുവതിക്കാണ് കിണര്‍ നിര്‍മിച്ചു നല്‍കുന്നത്. സമസ്ത കേന്ദ്ര മുശാവറ അംഗം വി മൂസക്കോയ മുസ്ലിയാര് കുറ്റിയടിക്കല്‍ കര്‍മം നിര്‍വഹിച്ചു. പനമരം പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് ഇബ്രാഹിം മാസ്റ്റര്‍ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ അസ്മത്ത്. ദമാം കെ.എം.സി.സി വയനാട് ജില്ലാ പ്രസിഡന്റ് അസീസ് കോറോം, എ.വി മുഹമ്മദലി, സി.പി ലത്തീഫ്, നാസര്‍ മുല്ല, അബ്ദുസ്സമദ് ദാരിമി, എന്‍. മമ്മു, ഉപ്പി അന്ത്രു, ചക്കര അബ്ദുല്ല ഹാജി, പി ഇബ്രാഹിം സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."