ഡല്‍ഹിയിലെ വിദ്യാര്‍ഥിയുടെ കൊലപാതകം; മൂന്നു പേര് അറസ്റ്റില്‍
ന്യൂഡല്‍ഹി: മലയാളി വിദ്യാര്‍ഥി ഡല്‍ഹിയില്‍ മര്‍ദ്ദനമേറ്റു മരിച്ച സംഭവത്തില്‍ മൂന്നു പേര് അറസ്റ്റില്‍. പാന്‍മസാല വില്‍പ്പന കടക്കാരനും രണ്ട് മക്കളുമാണ് അറസ്റ്റിലായത്. ഡല്‍ഹിയില്‍ ഇന്നലെയാണ് മലയാളി വിദ്യാര്‍ഥിയായ രജത് മര്‍ദ്ദനമേറ്റു മരിച്ചത്. മയൂര്‍വിഹാര്‍ ഫേസ് മൂന്നില്‍ ഇന്നലെ വൈകീട്ട് ആറിനായിരുന്നു സംഭവം. പാലക്കാട് കോട്ടായി സ്വദേശി ഉണ്ണികൃഷ്ണന്റെ മകനാണ് രജത്.
ട്യൂഷന് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന രജതും സുഹൃത്തുക്കളെയും പാന്‍മസാല വില്പ്പനക്കാരന് അടുത്തേക്ക് വിളിച്ച് കടയിലെ സാധനങ്ങള്‍ മോഷ്ടിച്ചെന്നാരോപിച്ച് വിദ്യാര്‍ഥികളുമായി തര്‍ക്കമുണ്ടായി. ഇതിനുശേഷം ഇവരെ സമീപത്തുള്ള പാര്‍ക്കിലേക്ക് കൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. അബോധാവസ്ഥയിലായ രജതിനെ ആശുപത്രിയിലെത്തിച്ച് വില്‍പ്പനക്കാര്‍ കടന്നുകളഞ്ഞു. ക്രൂരമായി മര്‍ദ്ദനമേറ്റ രജത് അരമണിക്കൂറിന് ശേഷം മരണപ്പെടുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."