വടക്കാഞ്ചേരിയില്‍ ടൗണ്‍ ഹാളും; മുന്‍സിപ്പല്‍ പാര്‍ക്കും നിര്‍മിക്കും
വടക്കാഞ്ചേരി: നഗരത്തില്‍ ടൗണ്‍ ഹാളും, മുന്‍സിപ്പല്‍ പാര്‍ക്കും ആരംഭിക്കാന്‍ അഞ്ച് കോടി രൂപ നീക്കി വെച്ച് നഗരസഭ ബജറ്റ് മുന്‍സിപ്പല്‍ ഓഫിസ് കെട്ടിടത്തിന് അഞ്ച് കോടി മാറ്റിവെച്ചു. സമ്പൂര്‍ണ്ണ ഭവന പദ്ധതിയില്‍ 659 വീടുകള്‍ക്ക് 20 കോടി രൂപ നീക്കി വെച്ചു.
ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി പരമ്പരാഗത തൊഴില്‍ മേഖലയായ കളിമണ്‍പാത്ര നിര്‍മ്മാണ വില്ലേജുകളുടെ പുനരുദ്ധാരണത്തിന് പദ്ധതി തയ്യാറാക്കും, ഈ തൊഴിലാളികളില്‍ സ്വന്തമായി പട്ടയമില്ലാത്തവര്‍ക്ക് ഫ്‌ലാറ്റ് നിര്‍മിച്ച് നല്‍കും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കായി വടക്കാഞ്ചേരിയിലും, മുളങ്കുന്നത്ത് കാവ് മെഡിയ്ക്കല്‍ കോളേജിലും ഷെല്‍ട്ടര്‍ ഹോമുകള്‍ നിര്‍മ്മിച്ച് നല്‍കും. സംസ്ഥാന സര്‍ക്കാരിന്റെ 5 കോടി രൂപ ഉപയോഗിച്ച് മുന്‍സിപ്പല്‍ ഓഫീസ് നിര്‍മ്മാണം പൂര്‍ത്തിയാക്കും കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനും ബജറ്റില്‍ മുന്തിയ പരിഗണന നല്‍കും.
2000 കിണറുകള്‍ റീചാര്‍ജ് ചെയ്യുന്നതിന് 60 ലക്ഷം രൂപ നീക്കി വെച്ചു. ആര്‍ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തി വടക്കാഞ്ചേരി നടുത്തറയിലെ വിഷവൈദ്യ ആശുപത്രി താലൂക്ക് ആശുപത്രിയാക്കി ഉയര്‍ത്തും ഇതിന് 50 ലക്ഷം രൂപ നീക്കി വെച്ചു.
വയോമിത്രം പദ്ധതിക്ക് 15 ലക്ഷം അനുവദിച്ചു. 65 വയസിന് മീതെയുള്ളവരെ ഉള്‍പ്പെടുത്തി സോഷ്യല്‍ ഗ്രൂപ്പ് രൂപീകരിക്കും, പാടശേഖരങ്ങളുടെ വെബ്‌സൈറ്റ്, ചങ്ങാലിക്കോടന്‍ പൈതൃക സംരക്ഷണം, അയ്യങ്കാളി ഐ.ടി സെന്റര്‍, ഹൈടെക് ആബുലന്‍സ് എന്നിവയാണ് മറ്റ് ശ്രദ്ധേയ പദ്ധതികള്‍ നഗരസഭയില്‍ വിവിധ പദ്ധതികളുടെ ആദ്യഘട്ട പഠനം പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായി പത്ത് ലക്ഷം രൂപ നാറ്റ്പാക്കിന് നല്‍കും.
പതിനൊന്ന് ജംഗ്ഷനുകളുടെ നവീകരണവും, സൗന്ദര്യവല്‍ക്കരണവും ഉറപ്പാക്കും. വടക്കാഞ്ചേരി പാലം മുതല്‍ പള്ളിമണ്ണ പാലം വരെ പുഴയോരത്തിലൂടെ റിവര്‍ വാക്ക്, ബൈസിക്കിള്‍ പാത്ത് എന്നിവ ആരംഭിക്കും 80 കുടിവെള്ള പദ്ധതികളുടെ നവീകരണം ഉറപ്പാക്കും.
നൂറ്റി ഏഴ് കോടി നാല്‍പ്പത്തി എട്ട് ലക്ഷത്തി അമ്പത്തിനാലായിരത്തി നൂറ്റി അറുപത്തിനാല് രൂപ വരവും. നൂറ്റി ആറ് കോടി അറുപത്തി നാല് ലക്ഷത്തി എണ്‍പത്തിനാലായിരത്തി അറുനൂറ് രൂപ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റില്‍ എണ്‍പത്തി രണ്ട് ലക്ഷത്തി അറുപത്തി ഒമ്പതിനായിരത്തി അഞ്ഞൂറ്റി അറുപത്തിനാല് രൂപ മിച്ചവും പ്രതീക്ഷിക്കുന്നു. വൈസ് ചെയര്‍മാന്‍ എം.ആര്‍ അനൂപ് കിഷോര്‍ അവതരിപ്പിച്ചു. ചെയര്‍പേഴ്‌സണ്‍ ശിവപ്രിയ സന്തോഷ് അധ്യക്ഷയായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."