കല്‍ബുര്‍ഗി റാഗിങ് കേസ്; ശില്പ ജോസ് നല്കിയ ഹരജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ നിലപാടു തേടി
കൊച്ചി: കല്‍ബുര്‍ഗി റാഗിങ് കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി അല്ഖമാര് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് നഴ്സിങ് സ്കൂളിലെ സീനിയര്‍ വിദ്യാര്‍ഥിനിയും കോട്ടയം കടുത്തുരുത്തി സ്വദേശിനിയുമായ ശില്പ ജോസ് നല്കിയ ഹരജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ നിലപാടു തേടി. ജസ്റ്റിസ് പി.ഉബൈദിന്റെതാണ് ഉത്തരവ്. ഹരജി ഹൈക്കോടതി ഈ മാസം എട്ടിലേക്ക് മാറ്റിയിട്ടുണ്ട്.
ഈ കേസില്‍ കര്‍ണാടക ഡിവൈ.എസ്.പി അന്വേഷണം നടത്തുന്നതായി അറിഞ്ഞുവെന്നും പൊലിസ് അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് ശില്പ ഹരജി നല്‍കിയത്.
2016 മേയില്‍ നഴ്സിങ് സ്കൂളില്‍ ജൂനിയര്‍ വിദ്യാര്‍ഥിനി അശ്വതി ക്രൂരമായ റാഗിങിനിരയായ സംഭവത്തില്‍ തനിക്കുപങ്കില്ലെന്നു ഹരജിയില്‍ പറയുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റിയ ശേഷം അശ്വതി പൊലിസില്‍ നല്കിയ പരാതി കര്‍ണാടക പൊലിസിനും കൈമാറിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കുന്നതെന്നും ശില്പ നല്കിയ ഹരജിയിലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."