ജുവനൈല്‍ ഹോമില്‍ നിന്ന് വിദ്യാര്‍ഥി പൊലിസ് കാവലില്‍ പരീക്ഷയെഴുതി
കൊടുങ്ങല്ലൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമൊത്ത് സംശയകരമായ സാഹചര്യത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് പൊലിസ് അറസ്റ്റ് ചെയ്ത് ജുവനൈല്‍ ഹോമില്‍ കഴിയുന്ന ആണ്‍കുട്ടി പൊലിസ് കാവലില്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷയെഴുതി. തൃശൂര്‍ ജുവനൈല്‍ ഹോമില്‍ നിന്നും രണ്ട് പൊലിസുകാരുടെ കാവലില്‍ എത്തിയ പ്ലസ് ടു വിദ്യാര്‍ഥി പരീക്ഷയെഴുതി മടങ്ങി. രാവിലെ ഒമ്പത് മണിയോടെ എത്തിയ വിദ്യാര്‍ഥി സ്കൂള്‍ ഓഫിസിലിരുന്നാണ് പരീക്ഷയെഴുതിയത്. പരീക്ഷ കഴിഞ്ഞയുടനെ പൊലിസ് കാവലില്‍ മടങ്ങുകയും ചെയ്തു. ബന്ധുക്കള്‍ കുട്ടിയെ കാണാന്‍ എത്തിയിരുന്നു. ഇക്കഴിഞ്ഞ ദിവസം എറിയാട് പ്രദേശത്ത് വീട്ടുകാര്‍ ഇല്ലാതിരുന്ന സമയത്ത് ഒരു വീട്ടില്‍ സംശയകരമായ സാഹചര്യത്തില്‍ കണ്ടെത്തിയ ഒരു പെണ്‍കുട്ടിയെയും മൂന്ന് യുവാക്കളെയും നാട്ടുകാര്‍ പിടികൂടി പൊലിസിലേല്പിക്കുകയായിരുന്നു.
സംഭവത്തിലുള്‍പ്പെട്ട രണ്ട് പേരെ കോടതി റിമാന്‍ഡ് ചെയ്യുകയും പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിയെ ജുവനൈല്‍ ഹോമിലേക്ക് അയക്കുകയുമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."