കടുത്തുരുത്തി മണ്ഡലത്തിലെ റോഡ് വികസനത്തിനായി ആറു കോടി അനുവദിച്ചു: മോന്‍സ് ജോസഫ്
കടുത്തുരുത്തി: പൊതുമരാമത്ത് വകുപ്പിന്റെ കീഴില്‍ കടുത്തുരുത്തി നിയോജകമണ്ഡലത്തിലെ വിവിധ റോഡുകളുടെ നവീകരണത്തിന് സംസ്ഥാന സര്‍ക്കാര്‍ ആറുകോടി രൂപ അനുവദിച്ചതായി അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ അറിയിച്ചു.
കോതനല്ലൂര്‍ -ചാമക്കാലാ -ഓണംതുരുത്ത് റോഡ് - 40 ലക്ഷം, ഉഴവൂര്‍ ടൗണ്‍ -നീരിരുട്ടി - പുതുവേലി റോഡ് വീതി കൂട്ടി ടാറിങും ഉഴവൂര്‍ റോഡിന്റെ തുടക്കത്തിലുള്ള അപകടാവസ്ഥ പരിഹരിക്കുന്നതിന് റോഡ് ഉയര്‍ത്തി സുരക്ഷിതമാക്കുന്ന പദ്ധതി - 45 ലക്ഷം, കുന്നപ്പള്ളി- കാഞ്ഞിരമറ്റം റോഡില്‍ മില്‍ക്ക് സൊസൈറ്റി ഭാഗത്ത് അപകടാവസ്ഥയിലായ പാലം പുതുക്കി നിര്‍മിച്ച് റോഡ് സുരക്ഷ ഉറപ്പാക്കല്‍ 30 ലക്ഷം, മധുരവേലി - കക്കത്തുമല - കുറുപ്പന്തറ റോഡ് നവീകരണം - 45 ലക്ഷം, ഉഴവൂര്‍ - ഇടക്കോലി റോഡ് വികസനം 80 ലക്ഷം, കുറിച്ചിത്താനം - പൂവത്തുംങ്കല്‍ റോഡ് വീതികൂട്ടി ടാറിങ് - 60 ലക്ഷം, പെരുവ - മരങ്ങോലി- മോനിപ്പള്ളി റോഡ് റീടാറിംഗ് 41 ലക്ഷം, അവര്‍മ - മണ്ണൂക്കുന്ന് - മുളക്കുളം റോഡ് വീതികൂട്ടി ടാറിംഗ് - 40 ലക്ഷം, കിടങ്ങൂര്‍ മാന്താടി കവല - എന്‍ജിനീയറിങ് കോളജ് - പാദുവാ - ഇളപ്പുങ്കല്‍ റോഡ് നവീകരണം - 60 ലക്ഷം, വയലാ - കൂടല്ലൂര്‍ റോഡ് - 40 ലക്ഷം, കിടങ്ങൂര്‍ ക്ഷേത്രം - ചെമ്പിളാവ് ജങ്ഷന്‍ - ചേര്‍പ്പുങ്കല്‍ റോഡ് വീതി കൂട്ടി ടാറിങ് - 70 ലക്ഷം, കുര്യം - ഓമല്ലൂര്‍ - കുറുപ്പന്തറ റോഡ് റീ ടാറിങ് 20 ലക്ഷം, കുറവിലങ്ങാട് - കടുത്തുരുത്തി സെക്ഷനുകളിലെ റോഡ് അറ്റകുറ്റപ്പണികള്‍ക്ക് 29 ലക്ഷം എന്നീ റോഡ് നവീകരണ പദ്ധതികള്‍ക്കാണ് ഫണ്ട് അനുവദിച്ചിരിക്കുന്നത്.
പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരനുമായി മോന്‍സ് ജോസഫ് എം.എല്‍.എ നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് കടുത്തുരുത്തി മണ്ഡലത്തിലെ വിവിധ റോഡുകളുടെ നവീകരണത്തിന് സര്‍ക്കാര്‍ അഡ്മിനിസ്‌ട്രേറ്റീവ് അനുമതി ലഭ്യമാക്കിയത്. അനുമതി ലഭിച്ച എല്ലാ റോഡുകളുടേയും വികസനത്തിന് സ്‌പെഷ്യല്‍ അനുമതി നല്‍കി പ്രവര്‍ത്തി ടെണ്ടര്‍ ചെയ്യാന്‍ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയതായി മോന്‍സ് ജോസഫ് വ്യക്തമാക്കി.
കിടങ്ങൂര്‍ - കടപ്ലാമറ്റം - മരങ്ങാട്ടുപള്ളി- കുറിച്ചിത്താനം-ഉഴവൂര്‍ - വെളിയന്നൂര്‍ റോഡിന്റെ നവീകരണത്തിന് ടെണ്ടര്‍ ചെയ്ത രണ്ടുകോടി രൂപയുടെ വികസനപദ്ധതി എത്രയും പെട്ടെന്ന് ആരംഭിക്കാന്‍ നടപടി സ്വീകരിച്ചതായും എം.എല്‍.എ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."