പിണറായി സര്‍ക്കാര്‍ കേരളത്തെ അരക്ഷിതമാക്കി: എം ലിജു
പൂച്ചാക്കല്‍: പിണറായി വിജയന്റെ ഭരണത്തില്‍ സുരക്ഷിത കേരളമല്ല അരക്ഷിത കേരളമാണുള്ളതെന്ന് ഡി.സി.സി പ്രസിഡന്റ് എം.ലിജു.
കൊലപാതകങ്ങള്‍ക്കും സ്ത്രീ പീഢനങ്ങള്‍ക്കുമെതിരെ ഗാന്ധി ദര്‍ശന്‍ സമിതി ആലപ്പുഴ ജില്ലാ കമ്മറ്റി പൂച്ചാക്കലില്‍ സംഘടിപ്പിച്ച അക്രമ വിരുദ്ധ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് സാദത്ത് ഹമീദ് അദ്ധ്യക്ഷത വഹിച്ചു.
ആര്‍.എസ്.എസിന്റെ മുഖമുള്ള ഡി.ജി.പി യെയാണ് പിണറായി വിജയന്‍ നിയമിച്ചിരിക്കുന്നതെന്നും ബാറുകള്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കാന്‍ അനുവദിക്കില്ലെന്നും സംസ്ഥാന പ്രസിഡന്റും മുന്‍ മന്ത്രിയുമായ വി.സി.കബീര്‍ പറഞ്ഞു. കറ്റാനം ഷാജി, എസ്.രാജേഷ്, ടി.കെ.പ്രതുലചന്ദ്രന്‍ , കെ.പി. കൃഷ്ണന്‍ നായര്‍, സാജന്‍ കോളുതറ, സിബി ജോണ്‍, വി.കെ.മോഹന്‍,റഷീദ് നൈാരത്ത്, ബി.ചന്ദ്രസേനന്‍, സോമന്‍ മാന്തറ , ധനഞ്ജയന്‍, വിജയകുമാരി, കെ.പി.കബീര്‍, വി.കെ.സുനില്‍കുമാര്‍, സി.സി. സുധീഷ്, കൈലാസന്‍ ,സീന പ്രദീപ് എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."